രാവിന്റെ (കാഞ്ചി)
This page was generated on May 6, 2024, 1:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറോണി റാഫേല്‍
ഗാനരചനജി എൻ പത്മകുമാർ
ഗായകര്‍മുരളി ഗോപി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി ഗോപി
ഗാനത്തിന്റെ വരികള്‍
Last Modified: May 25 2014 10:40:06.

രാവിന്റെ മൂകമാം ശ്യാമാംബരങ്ങളില്‍
മിഴിനീര്‍ക്കണങ്ങളെ സ്നേഹിച്ചു ഞാന്‍
പുലര്‍കാലനാളമെന്‍ ശാപമായുണരുമ്പോള്‍
പാഥേയമില്ലാത്ത പഥികനായ് ഞാന്‍
(രാവിന്റെ )

കലിയുഗസന്ധ്യയില്‍ ഉമ്മറപ്പടിയില്‍ ഞാന്‍
തീപ്പന്തമെറിയുന്ന കാഴ്ച കണ്ടു
പാതിരാച്ചെപ്പിന്റെ വാ പിളര്‍ന്നുള്ളിലേ -
യ്ക്കലറുന്നൊരാഴിയും നോക്കി നിന്നു
അമ്മതന്‍ മടിയില്‍ നിന്നെഴുന്നേറ്റു മറയുന്ന
മരണമെന്നവളെ നെഞ്ചോടു ചേര്‍ത്തു (2)

കാകന്റെ കണ്ണുമായ് കഴുകന്റെ കാലുമായ്
യമവേഷമിട്ടവന്‍ അരികെ നില്‍പ്പൂ
കാക്കിയും കള്ളനും കൈകോര്‍ത്തു നില്‍ക്കുമ്പോള്‍
ഗാന്ധിമാരുണ്ടെങ്കിലെന്തു കാര്യം

മിഴിനീര്‍ക്കണങ്ങളാല്‍ നീറും മനസ്സിനെ
മൗനശ്ശരങ്ങളാല്‍ താഴിട്ടവള്‍
കാല്‍കളില്‍ ചങ്ങല കോര്‍ത്തണിയിച്ചവര്‍
പറയാതെയെന്തോ പറഞ്ഞകന്നു
സ്വാര്‍ത്ഥമീ ലോകം കപടമീ സ്നേഹം
നിഴല്‍ മാത്രമാണെനിക്കിന്നു സ്വന്തം (4)

നാട്ടുവഴിയിലെ ചുമടുതാങ്ങിയില്‍
രാവുറക്കും കോമരം ഞാന്‍
നെഞ്ചിലെരിയും കനലു കൊണ്ടെന്‍
കുളിരകറ്റും ജീവിതം (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts