ആരോ ആരോ എന്നറിയാതെ (ക്രോക്കഡൈൽ ലവ് സ്റ്റോറി )
This page was generated on March 28, 2024, 12:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅരുണ്‍ സിദ്ധാര്‍ഥ്
ഗാനരചനസി ശ്രീപ്രസാദ്
ഗായകര്‍ശ്രീജിത്ത് പിള്ള ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രവീണ്‍ പ്രേം ,അവന്തിക മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2013 00:28:28.

ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ...
ഞാനലിയുന്നൂ നിന്നിലെന്നും...
ഞാനലിയുന്നൂ.....
മഴയായ്...മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്....

എന്തിനെന്നോ നാമറിഞ്ഞു
പകൽ പോലെ...
അലയുന്ന മേഘമായ്
വനശലഭമായ്...
തണുവിരലിൽ തഴുകിയുണരുവാൻ
മഴയായ്...മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്....

എങ്ങുനിന്നോ തേടിവന്നു
കുളിർകാറ്റായ്‌...
മിന്നുന്ന താരമായ്
നിഴലകലെയായ്...
നിന്നിലുരുകിയൊഴുകി അലിയുവാൻ...
ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ...
ഞാനലിയുന്നൂ നിന്നിലെന്നും...
ഞാനലിയുന്നൂ.....
മഴയായ്...മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts