നിറനിലാ മിഴികളില്‍ (രാവ് )
This page was generated on May 6, 2024, 5:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിനോദ് വേണുഗോപാൽ ആചാര്യ
ഗാനരചനസിജു തുറവുര്‍
ഗായകര്‍രഞ്ജിൻ രാജ് വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2013 03:38:54.

നിറനിലാമിഴികളിൽ നിറയുമീ തെന്നലിൻ
വിരഹമാം മൊഴികളായ്‌ എന്റെ
കരളിലെന്നെന്നും വിരിയുമോ...
(നിറനിലാമിഴികളിൽ...)
അരികിലൊരു ഗാനം വിടർന്നുവോ വിലോലമായ്
കനവിലൊരു മോഹം തെളിഞ്ഞു അറിയാതെ ഞാൻ
അരികിലഴകായ് എന്റെയുള്ളിൽ വരില്ലേ നീ...
നിറനിലാമിഴികളിൽ നിറയുമീ തെന്നലിൻ
വിരഹമാം മൊഴികളായ്‌ എന്റെ
കരളിലെന്നെന്നും വിരിയുമോ...

മെല്ലെ മെല്ലെ എന്റെ അരികിൽ
കൊഞ്ചിക്കൊഞ്ചി നീ മൊഴിയും
മധുരമാം മൊഴികളാൽ
കനവുകൾ മെല്ലെ മെല്ലെ പാടിയോ...
കാലം മായുമെന്നാകിലും
എന്റെ മാത്രമല്ലെയീ നീ....
നിറനിലാമിഴികളിൽ ഒഴുകുമീ തെന്നലിൻ
വിരഹമാം മൊഴികളായ്‌ എന്റെ
കരളിലെന്നെന്നും വിരിയുമോ...

മഞ്ഞുമഴയായ് പൊഴിയും
എന്റെയുള്ളിൽ നിൻ പ്രണയം
കുളിരിളം ചിറകുമായ്
തളിർമഴ തഴുകിയൊരോർമ്മയിൽ
കാലം മായുമെന്നാകിലും
എന്റെ മാത്രമല്ലെയീ നീ....
(നിറനിലാമിഴികളിൽ...)..(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts