പോരുമോ (നോർത്ത് ഇരുപത്തിനാല് കാതം )
This page was generated on May 7, 2024, 4:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍രഘു ദീക്ഷിത്ത് ,ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,സ്വാതി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2013 14:06:43.

പോരുമോ...പോരുമോ...
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ...കൂടുമോ...
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ...
പോരുമോ...പോരുമോ...
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ...കൂടുമോ...
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ...
ഓടിമായുന്നു പിന്നിലേക്കേതു
പൂമരങ്ങളാൽ ഓർമ്മകളിതിലേ...
ഏതു തീരങ്ങൾ എത്ര കാതങ്ങൾ
താണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ...

ഓഹോ....ഓ ഓഹു...ഓഹോ...
ഏ ആയി..ഏഹേ...ഓആയി..ഏഹേ...(2)
പോരുമോ...പോരുമോ...
കാറ്റുപോലുമില്ലാത്ത പാതയിൽ
കൂടുമോ...കൂടുമോ...
പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ...

നിലയ്ക്കാത്ത താളങ്ങൾതൻ
കരൾതന്ത്രി മീട്ടിപ്പാടി
പദം വെച്ചു പോകുന്നു നാം
മോഹങ്ങളോടെന്തിനോ...
വഴിക്കാഴ്ച നീറും കണ്ണിൽ
മുഖങ്ങളായ് ഭാവങ്ങളായ്
മറന്നെത്ര പോകുന്നു നാം കാലങ്ങളേ....

ഓരോ യാത്രയും തീരും നേരത്തായിതാ
വേറേ യാത്രകൾതൻ മാറാപ്പൊന്നിതാ
തോളിൽ ചേരുന്നു...
ഓഹോ....ഓ ഓഹു...ഓഹോ...
ഏ ആയി..ഏഹേ...ഓആയി..ഏഹേ...(2)
(പോരുമോ...പോരുമോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts