ഒരു വാക്കിൽ ഒരുപാട്ടിൽ (സെക്കന്റ്റ് ഇന്നിംഗ്സ്‌ )
This page was generated on May 6, 2024, 3:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎബി ടോം സിറിയക്ക്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ശ്വേത മോഹൻ
രാഗംഖരഹരപ്രിയ
അഭിനേതാക്കള്‍രാജീവ് പിള്ള ,ഐഷിക
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2013 15:46:21.
 ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും
പ്രണയം മുഴുവൻ പകരാനാവുമൊ ?
ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും
കടലിന്നാഴം പറയാനാവുമോ?
എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി
ഒരുനാൾ നീയെൻ സ്നേഹം കാണുമോ?
ഇനി നിൻ മൌനം മൊഴിയായ് മാറുമോ?

നിൻ ജനലോരം ഇതൾ ചൂടും മലരായ് ഞാൻ നിന്നു
നിൻ മിഴിയോരം പലനാളും കനവായ് ഞാൻ വന്നു
എന്നുമെൻ മുഖം ചേർത്തുവച്ചു നിൻ
ചില്ലുവാതിലിൽ ചിത്രമെഴുതി ഞാൻ
ഒരുനാൾ നീയെൻ സ്നേഹം കാണുമോ?
ഇനി നിൻ മൌനം മൊഴിയായ് മാറുമോ?

നിൻ അനുവാദം ചിരിയോടെ വർണ്ണത്തിരിനീട്ടും
ആ നിമിഷത്തിൻ പദതാളം എന്നും തേടി ഞാൻ
രാഗച്ചന്ദ്രനെ ഏറെ നാളുകൾ
മൂടി വയ്ക്കുവാൻ മുകിലിനാവുമോ?
ഒരുനാൾ നീയെൻ സ്നേഹം കാണുമോ?
ഇനി നിൻ മൌനം മൊഴിയായ് മാറുമോ?

ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും
പ്രണയം മുഴുവൻ പകരാനാവുമൊ ?
ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും
കടലിന്നാഴം പറയാനാവുമോ?
എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി
ഒരുനാൾ നീയെൻ സ്നേഹം കാണുമോ?
ഇനി നിൻ മൌനം മൊഴിയായ് മാറുമോ?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts