കിഴക്ക് കിഴക്ക് (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് )
This page was generated on May 3, 2024, 5:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2013 06:43:45.

തന്തന്നന താനാ താനിന്നാ
തന്തന്നന താനാ തന തനിന്നാ
തന്തന്നന തന്തന്നന തന്തന്നന തനനാ
തനനിന നന നന നാ...

കിഴക്കു കിഴക്കു് കുന്നിൻ മീതെ
ഉദിച്ചുവന്ന നിലാവല വീണു്
ഇരുട്ടുവാഴും കുളത്തിലാകെ
പൊന്നു തിളങ്ങി...
എന്നാൽ ഒരുത്തി തൂകിയ പുഞ്ചിരി വീണെൻ
നെഞ്ചു കലങ്ങി....
അവളുടെ ഇരിപ്പുകണ്ടും നടപ്പുകണ്ടും
ഉള്ളു കുലുങ്ങി....
(തന്തന്നന താനാ...)

പെരുംപിലാവിലെ ചന്ത പിരിഞ്ഞു....
കിട്ടിയ കാശും കളിച്ചു തീർന്നു..(2)
അവൾക്കു വാങ്ങിയ ചാന്തും വളയും
ഷാപ്പിലിരുന്നു...
പിന്നെ കുടിച്ച കള്ളിൻ തരിപ്പു തീർന്നു
കണ്ണു നിറഞ്ഞൂ....
(കിഴക്കു കിഴക്കു്...)

മുറിഞ്ഞ ബീഡിക്കുറ്റി പുകയ്ച്ചു്
വരമ്പു കേറി പറമ്പു താണ്ടി..(2)
അരക്കിറുക്കിൽ രാവും പകലും
പണ്ടു നടന്നു....
പിന്നെ കടിച്ച മാങ്ങാച്ചുനപ്പു മാത്രം
ചുണ്ടിലെരിഞ്ഞൂ....
(കിഴക്കു കിഴക്കു്...)
(തന്തന്നന താനാ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts