നീര്‍‌പളുങ്കുകള്‍ (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി )
This page was generated on April 26, 2024, 3:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറെക്സ് വിജയന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സാജു ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,ഏണ സാഹ
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2013 08:20:19.

നീർപ്പളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ....
സ്വർണ്ണനാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ....
(നീർപ്പളുങ്കുകൾ....)

രാമഴയായി വീഥികളിൽ
കാർമുകിലിൻ ഗന്ധം..
സാന്ത്വനമായി നീർമിഴിയിൽ...
വെണ്ണിലവിൻ ചന്തം...

അറിയാതെ....ആത്മാവിൽ....
ആരാരോ....ഓരോർമ്മയായ്..
പറയാതെ....ഇടനെഞ്ചിൽ...
ഏതോ മൗനം....ഒരു നോവായ്‌...
പോകയോ.....

രാമഴയായി വീഥികളിൽ
കാർമുകിലിൻ ഗന്ധം..
സാന്ത്വനമായി നീർമിഴിയിൽ...
വെണ്ണിലവിൻ ചന്തം....
നീർപ്പളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ....
സ്വർണ്ണനാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts