സ്വപ്നമേ (വണ്‍ )
This page was generated on May 1, 2024, 2:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅശ്വിൻ ജോൺസൺ
ഗാനരചനപാര്‍ത്ഥന്‍ മോഹന്‍
ഗായകര്‍ശ്രീറാം തിങ്കള്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2013 03:33:15.

സ്വപ്നമേ വന്നു ഞാൻ
ഇന്നു നിൻ വാതിലിൽ....
എന്റെ പാട്ടിനും ചിറകു നൽകു നീ
കാറ്റിനോടു പറയാതെ...
കൂട്ടു കൂടുവാൻ കൂടെ പാടുവാൻ
നൽകു നൂറു നിമിഷം...
കാത്തിരിക്കുന്ന കാലമേ
ഇനി ഞങ്ങൾ വന്നീടുമേ....
മൂളുന്നു ഞങ്ങൾ...ആ ഈണം
മീട്ടുന്നു ഇന്നീ...പുതുഗാനം..
പായുന്നു നമ്മൾ...ശലഭങ്ങൾ...
കാണുന്നു ദൂരേ....
(സ്വപ്നമേ....)

ഏപ്രിൽ രാവിലെ മഴമുകിൽ
വീണതോ എൻ നെറുകയിൽ...
പെയ്തിറങ്ങി ഇന്നെന്നുള്ളിലോ...
എന്റെ കണ്ണിൻ ദീപമായ്
കത്തിനിൽക്കും നന്മയായ്
എന്നുമെന്നും കാത്തിടും ജീവനായ്...
ആർദ്രമാം ആഴിയിൽ
വീണു മറയുന്ന തുള്ളിപോൽ
എങ്ങു നീ മാഞ്ഞുപോയ്
എന്തിനെന്നു ഞാൻ ഓർത്തുപോയ്....

സ്വപ്നമേ വന്നു ഞാൻ
ഇന്നു നിൻ വാതിലിൽ....
എന്റെ പാട്ടിനും ചിറകു നൽകു നീ
കാറ്റിനോടു പറയാതെ...
മൂളുന്നു ഞങ്ങൾ...ആ ഈണം
മീട്ടുന്നു ഇന്നീ...പുതുഗാനം..
പായുന്നു നമ്മൾ..ശലഭങ്ങൾ...
കാണുന്നു ദൂരേ...ഏയ്..ഏയ്..ഏയ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts