നീയോ കാറ്റോ (പൈസ പൈസ )
This page was generated on May 21, 2024, 1:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎബി സാൽവിൻ തോമസ്
ഗാനരചനഡി സന്തോഷ്
ഗായകര്‍ഭവ്യ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:11:15.

നീയോ കാറ്റോ...
എൻ കാതിൽ കിന്നാരത്തെ തൂകി
നീയോ നിലാവോ...
എൻ നെഞ്ചിൽ സ്നേഹച്ചായം പൂശി
(നീയോ കാറ്റോ...)
നീയോ...കാറ്റോ...നിലാവോ...പൂങ്കനവോ...
നീയോ...കാറ്റോ...നിലാവോ...പൂങ്കനവോ...
ഓ...ഓ....ഓ....

ചിന്നിച്ചിന്നി പെയ്യും മഴയിതളാൽ
നിറയുമോ വാനം...
മെല്ലെ മെല്ലെ ഹൃദയങ്ങളിൽ
നുരയുമോ ദാഹം....
എന്നും നീ ഉയിരിൽ എന്നുയിരിൽ
നിറയുന്ന വാസന്തമേ...
എന്നെങ്കിലും എന്നെങ്കിലും
നാം ഒന്നു ചേർന്നീടുമോ....

നീയോ കാറ്റോ...
എൻ കാതിൽ കിന്നാരത്തെ തൂകി
നീയോ നിലാവോ...
എൻ നെഞ്ചിൽ സ്നേഹച്ചായം പൂശി
നീയോ...കാറ്റോ...നിലാവോ...പൂങ്കനവോ...
ഓ...ഓ....ഓ....
ആ...ആ...ആ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts