പ്രേമമോ (ക്യാമല്‍ സഫാരി )
This page was generated on April 27, 2024, 8:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപാങ്കുരന്‍
ഗാനരചനകൈതപ്രം
ഗായകര്‍അശ്വതി വിജയൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:14:08.

പ്രേമമോ......
പ്രേമമോ...പ്രേമമെന്നതു കള്ളനാരോ കട്ടുപോയ്
മോഹമോ...മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയ്
ആരാരോ....അവനാരോ...
അറിയാമോ അവനാരാണാ കള്ളൻ...

ഓ...ഓ....
എവിടെ നിൻ നെഞ്ചിലെ താളമേളം...
എവിടെ നിൻ ഇളമനസ്സിൻ കളിക്കൊഞ്ചൽ....
ആരാരോ....അവനാരോ...
അറിയാമോ അവനാരാണാ കള്ളൻ...
പ്രേമമോ...പ്രേമമെന്നതു കള്ളനാരോ കട്ടുപോയ്

അകലെനിന്നാലോടിയെത്താൻ തോന്നും
അരികെവന്നാൽ കണ്‍മുന്നിൽ നിൽക്കാൻ വയ്യാ...
ഇതിതെന്തുപേരിതിനെന്തുപേരൊന്നു ചൊല്ലാമോ
അനുരാഗമേ അഭിലാഷമേ പ്രണയകൗതുകമേ...
ആരാരോ....അവനാരോ...
അറിയാമോ അവനാരാണാ കള്ളൻ...

ഓ...ഓ...ഓ...
ചന്ദ്രബിംബം നോക്കി നിൽക്കും
നെയ്തലാമ്പൽ പൂ പോൽ
പാതിവിടരുമ്പോഴുള്ളിൽ തേൻ തുളുമ്പിപ്പോയ്
എൻ നെഞ്ചിലെന്നോ കണ്ട സ്വപ്നം
സഫലമാകുന്നു..
ഞാൻ കാത്തുനിന്ന സുവർണ്ണനിമിഷം
പൂർണ്ണമാകുന്നു...
പ്രേമമോ...പ്രേമമെന്നതു കള്ളനാരോ കട്ടുപോയ്
മോഹമോ...മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയ്
ആരാരോ....അവനാരോ...
അറിയാമോ അവനാരാണാ കള്ളൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts