മെഹ്ഫിൽ കൊഴുക്കണു പെണ്ണേ (ഹണി ബീ )
This page was generated on April 18, 2024, 8:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍ലാൽ ,ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 25 2013 17:58:51.

മെഹഫിൽ കൊഴുക്കണു പെണ്ണേ
ഷഹനായ് കേൾക്കുന്നു പൊന്നേ
തബല പെരുക്കണു കൂടെ
സാരംഗി പാടുന്നു കണ്ണേ
ഹേയ്...ബലബല മുഴക്കണു സദിരു്
പെട്ടി പാട്ടിലു് മയങ്ങണു രാവു്..
നാളെ വെളുക്കണ നേരം കാത്തു്
വർണ്ണക്കനവുകൾ നെയ്യണ മാരൻ...

ഇന്നലകളേ...തിരികെ വരുമോ
കനവിനഴകേ...പിറകെ വരുമോ...
ഒന്നു കാണാൻ കനവു തരുമോ...
കൂടെ വരുവാൻ ചിറകു തരുമോ...

മെഹഫിൽ കൊഴുക്കണു പെണ്ണേ
ഷഹനായ് കേൾക്കുന്നു പൊന്നേ
തക തബല പെരുക്കണു കൂടെ
സാരംഗി പാടുന്നു കണ്ണേ...

വാ പെണ്ണേ...ഓ ഓ ഓ...
വാ പെണ്ണേ...ഓ ഓ ഓ...

കുന്തിരിക്കപ്പുകയായ് ഒഴുകും
തുറമുഖത്തെ കുളിരു്...
ആനയിക്കാൻ ആർപ്പു വിളിക്കും
അഴിമുഖത്തെ തിരകൾ...
വെഞ്ചരിക്കാൻ പുതുമഴയെത്തും
പൊന്നുരുക്കാൻ മിന്നൽ
താലിമിന്നിനു നൂലിഴ കോർക്കാൻ
പൊന്നരിപ്രാവെത്തും...
അരികെയെത്തും അരികിലെത്തും
നിന്റെ മണവാളൻ....

ഇന്നലകളേ...തിരികെ വരുമോ
കനവിനഴകേ...പിറകെ വരുമോ...
ഒന്നു കാണാൻ കനവു തരുമോ...
കൂടെ വരുവാൻ ചിറകു തരുമോ...

കാത്തു കാത്തൊരു നാളു പിറക്കും
നല്ല പുലരി ജനിക്കും...
വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
പാനപാത്രം നിറയും...
മാരനൊത്തു മടങ്ങും പെണ്ണൊരു
മാരിവില്ലായ് മറയും...
കായലലകൾ തൊട്ടു തലോടും
കൊച്ചിക്കാറ്റു വിതുമ്പും
പോയി വരു നീ...പോയ്‌ വരൂ നീ...
പുതുക്കപ്പെണ്ണാളേ....

ഇന്നലകളേ...തിരികെ വരുമോ
കൂടെ വരുവാൻ ചിറകു തരുമോ...
ഇന്നലകളേ...തിരികെ വരുമോ
കനവിനഴകേ...പിറകെ വരുമോ...
ഒന്നു കാണാൻ കനവു തരുമോ...
കൂടെ വരുവാൻ ചിറകു തരുമോ...
ആ...ആ....ആ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts