മിണ്ടാതെ (ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് )
This page was generated on April 27, 2024, 1:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സച്ചിൻ വാരിയർ ,ബാലു തങ്കച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:31:19.

മിണ്ടാതെ ചുണ്ടിലന്നു് സിന്ദൂരം പൂശിയതെൻ ചുംബനമോ
ആ ചുംബനമോ....
മിണ്ടാതെ നെഞ്ചിലന്നു് പൂത്താലം ചിമ്മിയതീ പുഞ്ചിരിയോ..
ഈ പുഞ്ചിരിയോ....
കണ്ടില്ലേ ഇന്നുമെന്റെ വിങ്ങലുകൾ...തൂ മിന്നലുകൾ
ഉള്ളിൻ വെമ്പലുകൾ....
പിന്നെന്തേ നിന്നിലിന്നു് നൊമ്പരങ്ങൾ
നീർ‌ക്കണ്മുനകൾ...കളിപ്പരിഭവങ്ങൾ
മലർ വണ്ടേ...അന്തിവെയിൽ തുണ്ടേ...
ആ പൂന്തേൻ‌കൂടും കൊണ്ടു വന്നേ...
ഇളമാനേ...ഇളമാനേ...
മിണ്ടില്ലേ നീ.....
(മിണ്ടാതെ ചുണ്ടിലന്നു....)

ആളും കോളും ഏറുന്നൊരേതോ വീഥികളിൽ
ആരും കാണാതാക്കൺ‌കളെന്നെ തേടിയില്ലേ...
നിന്നെ ഞാൻ നോക്കും നേരം...ഉള്ളിൽ തുള്ളും നിലാവു്
നിറക്കോലമിട്ടൂ...ഇലത്താളമിട്ടൂ...കുളിർ കോരിയിട്ടൂ...
മലർ വണ്ടേ...അന്തിവെയിൽ തുണ്ടേ...
ആ പൂന്തേൻ‌കൂടും കൊണ്ടു വന്നേ...
ഇളമാനേ...ഇളമാനേ...
മിണ്ടില്ലേ നീ.....
(മിണ്ടാതെ ചുണ്ടിലന്നു....)

തോണിപ്പാട്ടിൻ ഈണത്തിലെങ്ങോ നീങ്ങിടുമ്പോൾ
തീരത്തേതോ പൂക്കൈത പോലെ മാറിയില്ലേ
എന്നിൽ നിൻ പ്രേമം പോലെ...മണ്ണിൽ മന്ദാരപ്പൂക്കൾ...
ഇതൾ നീട്ടി നില്പൂ...മണം പൂശി നില്പൂ...
മരം ചൂടി നില്പൂ...
മലർ വണ്ടേ...അന്തിവെയിൽ തുണ്ടേ...
ആ പൂന്തേൻ‌കൂടും കൊണ്ടു വന്നേ...
ഇളമാനേ...ഇളമാനേ...
മിണ്ടില്ലേ നീ.....
(മിണ്ടാതെ ചുണ്ടിലന്നു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts