വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | സോഹന്‍ ലാല്‍ |
ഗായകര്‍ | നരേശ് അയ്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിവ്യദർശൻ ,നിയാസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 25 2013 06:07:14.
നിനവേ നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ ദൂരെ മായല്ലേ സുഖമോ സുഖമോ സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ മൈനാകത്തമ്പിൽ തമ്പേറിൻ ധും ധും ധും ധും ധും.... നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ.... നിറമേ നിറമേ...നിറവേറും നിറ നിറമേഴും വെറുതേ വെറുതേ മഴവില്ലായ് തിറയാടി അകലേ അകലേ...ചെറുതിരയായ് നറുനുരയായ് നിൻ ചിമിഴിൽ പവിഴം തിരയുന്നു ഞാൻ ഉയിരേ... ഓ...അഴകേ അഴകേ അഴകേ...നിൻ സ്നേഹം പൂഞ്ചോല തണലായ് എന്നും എന്നും ചെറുകുളിരേകി സുഖമോ സുഖമോ സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ മൈനാകത്തമ്പിൽ തമ്പേറിൻ ധും ധും ധും നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ.... അകമേ അകമേ...ശരറാന്തൽ തിരിനാളം നീ തനിയേ തനിയേ...ഒളി ചിമ്മി കളി ചൊല്ലി മനമേ മനമേ..മയിലാടും മാമല മേലേ നിറയേ നിറയേ..പുലരൊളികൾ കസവിഴ നെയ്യുന്നൂ ഓ...അഴകേ അഴകേ...അഴകേ... അഴകേ നീ മഴപോലെ.. അലയാം ഒന്നായ് അലിയാം പ്രേമം പുഴപോലെ സുഖമോ സുഖമോ സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ മൈനാകത്തമ്പിൽ തമ്പേറിൻ ധും ധും ധും (നിനവേ നിനവേ...) |