ഈ മഴയിതളില്‍ (ടീൻസ് )
This page was generated on April 27, 2024, 11:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിശ്വജിത്ത്
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കല്‍പ്പന
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 03:32:23.

ആ...ആ....ഓ...ഓ...ഓ...
ഈ മഴയിതളിലെന്റെ ഓർമ്മകൾ
എഴുതും ഇരുൾ മൊഴികൾ...
കാതോർ‌ത്തിരുന്നതാരോ പെയ്തൊഴിയുമിരവോ...
നറുതെന്നൽ പോലെയിന്നെൻ മിഴികൾ തലോടിയാരോ....
ജലകണികയിൽ വാർമഴവില്ലൊളിപോൽ നീ....
മഴയിതളിലെന്റെ ഓർമ്മകൾ
എഴുതും ഇരുൾ മൊഴികൾ...

വെയിൽനാളമായ് സ്വയം
എരിയും കിനാവു നിൻ..
പുലർമഞ്ഞുപോലെ...അകലാൻ മറന്നു നിന്നു ഞാൻ....
വിജന വനവീഥിയിൽ...അരികിൽ നീ മാത്രമായ്
യാത്രയിനിയും...കൂടെ വരുമോ...
ഈ മഴയിതളിലെന്റെ ഓർമ്മകൾ
എഴുതും ഇരുൾ മൊഴികൾ...
കാതോർ‌ത്തിരുന്നതാരോ പെയ്തൊഴിയുമിരവോ...

അകതാരിൽ ബാല്യം
നിഴൽപ്പീലി നീർത്തവേ....
കരുണാർദ്രമേതോ...രാപ്പാടി ദൂരെ പാടിയോ...
നെറുകയിൽ നിലാവിരൽ...മെല്ലെ തൊടുന്നുവോ...
ആരു നീ എൻ ആത്മസഖിയോ...
ഈ മഴയിതളിലെന്റെ ഓർമ്മകൾ
എഴുതും ഇരുൾ മൊഴികൾ...
കാതോർ‌ത്തിരുന്നതാരോ പെയ്തൊഴിയുമിരവോ...
നറുതെന്നൽ പോലെയിന്നെൻ മിഴികൾ തലോടിയാരോ....
ജലകണികയിൽ വാർമഴവില്ലൊളിപോൽ നീ....
മഴയിതളിലെന്റെ ഓർമ്മകൾ
എഴുതും ഇരുൾ മൊഴികൾ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts