പറയുമോ (ഒറീസ്സ )
This page was generated on March 28, 2024, 3:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2013 11:53:00.
 പറയുമോ...മലരിതളേ...നനവാർന്ന മാനസം
പകരുമീ മധുര നൊമ്പരം
നിലാവോ...മഴയോ...
വിജനമാം വഴികളിൽ...വിരഹിയാണു ഞാൻ...
അരികിൽ നീ വിലോലയായ്‌...ഇതാ....
പറയുമോ...മലരിതളേ...നനവാർന്ന മാനസം

ആ....ആ...ആ....

പാതിരാമുല്ലകൾ ദൂരെയായ് പൂത്തുലഞ്ഞു...
നീ വരും വെൺപാതയിൽ താരും തളിരും നിരയായ്‌
നിറനിലാ താലം...നിറയുമീ പ്രണയം...
സ്നേഹിതേ ചൂടാമോ...ഏകയായ്...
പറയുമോ...മലരിതളേ...നനവാർന്ന മാനസം...
പകരുമീ മധുര നൊമ്പരം
നിലാവോ...മഴയോ...

താരകാ മാധവം ജീവനിൽ പെയ്തു തോർന്നു..
പൂവിടും വിൺ ചന്ദനം നീളേ....നീളേ തണലായ്‌
ഉദയ നീലാംബരം...ഉണരുമീ ഹൃദയം
ആതിരേ...പാടാമോ.. മൗനമായ്...
(പറയുമോ...മലരിതളേ.....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts