പിടയുക ഉണരുക (ഒറീസ്സ )
This page was generated on June 18, 2024, 11:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ ,പ്രകാശ് മാരാർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2013 14:26:00.

പിടയുക...ഉണരുക....ഒറിയനാടേ....
അറിയുക...കരയുക...ഹൃദയ നാടേ....
ആത്മാവിൻ പെരുവിരൽ‌ത്തുമ്പാലൊന്നു ചാർത്തു നീ
മായാ രണകുങ്കുമം...ഓ...ഓ....
പുരിയിലെ നാഥാ....പുരയകം പുകയുമ്പോൾ
വരമഴ താണ്ഡവച്ചുവടുണർത്തൂ....
ഗഗരി ഗരി നിസ ഗരിമപ ഗരി നിസ...
രിമപ നിധമപ നിനി സരി നിധമപ
പനിസരീ നിധമപ രിഗ രിസാ...
പനിസരീ നിധമപ രിഗ രിസാ...

കലിംഗ കാമശിലയിൽ
ഉടഞ്ഞ പെണ്മഴ മണികൾ...
പതിയെ വന്നിങ്ങുയർന്നുവോ...
പ്രണയമേഘമായ് പെയ്യുവാൻ...
നിണമുതിർന്ന കവിതയായ്
ചടുലമാം ഒറിയ തൻ
മനമതിൽ എഴുതുവാൻ...
പകരുമോ...നീയൊരു പകരാക്ഷരം...
ആ...ആ...രേ...രേ..ആ...ആ...

ഏതോ രാവിൻ കൂടഴിയിൽ
തേങ്ങും മണ്ണിൻ മലർക്കിളി തൻ...
തൂവൽ ചിറകൊന്നു വീഴീടുവാനായ്
നേരൂ നീ ആകാശം...
നേരിനവകാശം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts