കരളിലൊഴുകുമൊരു ഓളമായ് (കുട്ടീം കോലും )
This page was generated on April 26, 2024, 9:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ഷാന്‍ റഹ്മാന്‍ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആദിത്യ അയോട്ട ,സനുഷ സന്തോഷ്
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:41:08.


 
കരിളിലൊഴുകുമൊരോളമായി
കനവിലൊരു കുളിരായി
പ്രണയമൊരുപദതാളമായി
പുതിയ പുലരൊളിയായി
ആരോടും ചൊല്ലാതെ
ചേരും നിന്‍ ചുണ്ടാകെ
ചെലൊലും ചായങ്ങള്‍
ചൂടുന്നോ മൂടുന്നോ മാനം
(കരിളിലൊഴുകുമൊരോളമായി )

കൊതിയുണരും കിന്നാരത്തേ -
നഴകെഴുതുന്നൊരു പെണ്ണാണു്
ഓ.. അ..
(കൊതിയുണരും )
നിരനിരയായാമ്പല്‍ പൂക്കള്‍
ഒന്നായി പൂത്ത കണ്ണാളേ
ഏതോര്‍മ്മതന്‍ എരിവേനലില്‍
ഏതോ നിലാവിന്‍ ഒളിവീശി നീ
തേരോടും കാലങ്ങള്‍
മോഹത്തിന്‍ നേരങ്ങള്‍
നീ നല്‍കും ജാലങ്ങള്‍
എന്നിട്ടും നിന്നിലെ പ്രായം
(കരിളിലൊഴുകുമൊരോളമായി )

കഥ പറയാന്‍ ഒന്നാവാന്‍
കളിചിരി നിറയുന്നൊരു കല്യാണം
(കഥ )
തൊടുകുറിയായി ഇന്നീ രാവി -
ലൂറി നിന്റെ സിന്ദൂരം
പൂക്കാലമോ (2)
പുതുരാഗമോ (2)
പാടാത്ത പാട്ടിന്‍ പ്രിയമൗനമോ
ചേക്കേറും ശൃംഗാരം
കണ്ണോരം നിന്‍ രൂപം
മാറ്റേറും മിന്നാരം
വന്നെത്തും ചന്തത്തിന്‍ കാലം
(കരിളിലൊഴുകുമൊരോളമായി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts