വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഹരിചരൻ ശേഷാദ്രി ,സൈന്ദവി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,മീര ജാസ്മിന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 30 2013 04:40:49.
ഹോ..... ഹോ.... പ്രണയമേ മിഴിയിലെ നനവു പോല്‍ അരികില്‍ നീ ഹൃദയമാം തളികയില്‍ കനലു പോല്‍ എരിവു നീ വന്നെത്തീടും ഏതേതോ ജന്മം തന്നില്‍ ഇനിയും പ്രിയമുഖം തെളിയുമോ കണ്ണെത്താ ദൂരത്ത് കണ്ണീരില്‍ മാഞ്ഞാലും ഉള്‍ക്കണ്ണില്‍ നീയല്ലാതാരോ ഓ.. ഓ.... (പ്രണയമേ) മതിവരാതൊഴുകുമീ അരുവി പോലെ അരികിലേക്കോര്മകള് പായവെ ഒരു നിലാവെന്ന പോല്‍ തിരയുമെന്നെന്നുമെന് വിദുരമാം ഓര്‍മകള്‍ വിജന തീരങ്ങളില്‍ മൗന സംഗീതമായി ഓ... ഓ.... ആ... ആ.... ആ... സ്മൃതികളായ് ഉറയുമെന് ആത്മദാഹം ഹിമ ശിലാ ശിഖരമായ് ഇന്നു മാറി പകരുവാനെന്നുമെന് മധുരമാം ചുംബനം ഇളവെയില് തുമ്പിയായ് മറവിയില്‍ നിന്നിതാ തേടിയെത്തുന്നു നിന്നെ (പ്രണയമേ) |