കല്യാണപ്പൂവും (പ്രോഗ്രസ് റിപ്പോർട്ട് )
This page was generated on April 19, 2024, 10:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജി കെ ഹരീഷ് മണി
ഗാനരചനവിനോദ് സുദർശൻ ,ചേരാമംഗലം ശിവദാസ്
ഗായകര്‍ജി കെ ഹരീഷ് മണി ,സരിത രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 10 2013 05:03:30.
 
കല്യാണപ്പൂവും നുള്ളി നീ
രാവിന്റെ തേരില്‍ പോരുമോ
ഉള്ളില്‍ നാണം കൊള്ളുമീ
പരിതാഭമോലും ഹൃദയമേ
പ്രണയത്തില്‍ വരുന്നൊരു
ചുംബനം തിരയുന്നു ഞാന്‍
ഇരു കണ്ണിലുലയുന്ന തെന്നല്‍
കളിയാടി വിറയുന്ന മേഘം
മഴക്കാലരാത്രി ചൂടിയോ
(കല്യാണപ്പൂവും )

തളിരിളം ചുണ്ടില്‍ നുണയും
ധാരാളമാടും വിരഹം
രോമാഞ്ചം കൊണ്ടുവല്ലോ
എന്‍ തളിരേ
മിന്നലും പുണരും ചാരി
ലോലമായ് നീ ചേരുമ്പോള്‍
ഹിന്ദോളമാകും ഹൃദയം
ഉയിരേശിയോ
ഇളനീര്‍ക്കുടം തരും നീയില്‍
പുലര്‍മഞ്ഞുകാലമായി
(കല്യാണപ്പൂവും )

പൂങ്കരള്‍ പിടയും നിന്റെ
പൂത്തുലയും തിങ്കള്‍ താഴെ
മാലേയം ചാര്‍ത്തിയല്ലോ
പൊന്നാമ്പലേ
വെണ്ണിലാപ്പുഴയും തുള്ളും
സാന്ത്രമായ് തിരയിളകുമ്പോള്‍
കാതങ്ങളോളം ജന്മം
മിഴികൂട്ടിയോ
ഒരു പൊന്‍തിരി തരും പ്രിയം
മലര്‍മാസശോഭയായി
(കല്യാണപ്പൂവും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts