പൂമഞ്ചലുമായ് (പ്രോഗ്രസ് റിപ്പോർട്ട് )
This page was generated on April 25, 2024, 9:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജി കെ ഹരീഷ് മണി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാലു അലക്സ് ,ഗീത ,കെ പി എ സി ലളിത ,കലാശാല ബാബു
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2013 01:55:21.
 
പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ
ഈ മൃണ്മയമാം ഉടലില്‍ പൊന്‍തിരി പൊലിയുമ്പോള്‍
പടുതിരി കത്തുന്ന ഒരു ജീവനില്‍
പകരുന്നുവോ നീ സ്നേഹകണം
(പടുതിരി )
എന്‍ സ്നേഹകണം
പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ

ജന്മങ്ങള്‍ തേടും ഹരിതങ്ങളെ
ഋതുശോഭ ചാര്‍ത്തും സുകൃതങ്ങളായ്
(ജന്മങ്ങള്‍ )
നീ ഉയിര്‍ക്കുമന്‍പിന്‍ ലാവണ്യമായ്
ഒരു മായയായ് മായുന്നു നീ
മായുന്നു നീ
പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ

സ്നേഹിച്ചു പാടും ഹൃദയങ്ങളെ
ഇണ ചേര്‍ന്നു പാറും ശലഭങ്ങളെ
(സ്നേഹിച്ചു )
വീശും ഉഷ്ണവാതം വീഴ്ത്തുന്നുവോ
ഒരു പിന്‍വിളി കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ
(പൂമഞ്ചലുമായ് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts