അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ല (ചായില്യം )
This page was generated on April 28, 2024, 7:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനകുരീപ്പുഴ ശ്രീകുമാർ
ഗായകര്‍സിതാര കൃഷ്ണകുമാർ ,നകാശി ശിവദാസൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനുമോള്‍ ,എം ആർ ഗോപകുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 09:19:05.

അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ......
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ......
കാഞ്ഞങ്ങാട്ടേക്കല്ല്ല കാനത്തൂരേക്കല്ലാ
പ്രാണനദി നീന്തി പോയി പിറാവു്
അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ......
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ......
ആ....ആ....ആ....ആ..........

ഒന്നാംചിറകിലും രണ്ടാം ചിറകിലും
അമ്പേറ്റു് ചെമ്പിച്ച ചോരപ്പാടു്...
ഒന്നാംചിറകിലും രണ്ടാം ചിറകിലും
അമ്പേറ്റു് ചെമ്പിച്ച ചോരപ്പാടു്...
ചെമ്പഞ്ഞിക്കാലിലും ഓമനച്ചുണ്ടിലും
കണ്ണീരു ചുംബിച്ച നോവിൻ ചൂടു്
ചെമ്പഞ്ഞിക്കാലിലും ഓമനച്ചുണ്ടിലും
കണ്ണീരു ചുംബിച്ച നോവിൻ ചൂടു്....
അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ......
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ....

കോലോത്തെ പേരാലിൻ കൊമ്പത്തു് തുമ്പത്തു്
ഞേലാനായ് പായുന്നു കുഞ്ഞിപ്രാവു്
കോലോത്തെ പേരാലിൻ കൊമ്പത്തു് തുമ്പത്തു്
ഞേലാനായ് പായുന്നു കുഞ്ഞിപ്രാവു്...
പാടവരമ്പിലും ഓരോ‍രോ പൂവിലും
പാടവരമ്പിലും ഓരോ‍രോ പൂവിലും
ജീവിതം തേടുന്നു പാവം പ്രാവു്...

അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ......
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ......
കാഞ്ഞങ്ങാട്ടേക്കല്ല്ല കാനത്തൂരേക്കല്ല
പ്രാണനദി നീന്തി പോയി പിറാവു്
അമ്പിളിപ്പൂവുകൾ കണ്ടില്ല കേട്ടില്ലാ......
കമ്പിളിക്കാർമുകിൽ വന്നില്ല പെയ്തില്ലാ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts