ചൊല്ലെടി ചൊല്ലെടി (മാനത്തെ മുല്ലയ്ക്കു്) (ബ്രേക്കിംഗ് ന്യൂസ് ലൈവ് )
This page was generated on March 29, 2024, 2:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനപ്രേമദാസ് ഇരുവള്ളൂർ
ഗായകര്‍പാര്‍‌വ്വതി മേനോന്‍
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍കാവ്യ മാധവന്‍ ,മൈഥിലി ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2013 03:44:28.

ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ
നീലക്കടലോടു്‌ സാരിയും വാങ്ങി
സന്ധ്യയോടിത്തിരി കുങ്കുമം വാങ്ങി
ആരുടെ കല്യാണം...നീ എന്നു പോകും...

മാനത്തെ മുല്ലയ്ക്കു് ഇന്നല്ലോ കല്യാണം
കല്യാണം...
തോഴികള്‍ താരകള്‍ കാതില്‍ പറഞ്ഞല്ലോ...
കിന്നാരം...
നാണം നിറഞ്ഞു തുടുത്തു വിരിഞ്ഞ പെണ്ണിന്നു്
വെണ്ണിലാ പുഴയില്‍ കുളിച്ചു...
മോഹത്തിരകള്‍ മിഴിയില്‍ ഇളകും പെണ്ണിനു്
പുലരി സുഗന്ധം പുരട്ടി...
ഒരുങ്ങീ....പൊന്‍ കസവാലെ സ്വപ്നങ്ങള്‍ നെയ്ത
പൂഞ്ചേല അണിഞ്ഞു്.....
(മാനത്തെ മുല്ലയ്ക്കു്...)

ചൊല്ലെടി ചൊല്ലെടി കാർ‌മുകിൽ‌പ്പെണ്ണേ ചൊല്ലെടി
ചൊല്ലെടി ചൊല്ലെടി കാർ‌മുകിൽ‌പ്പെണ്ണേ ചൊല്ലെടി

മഴവില്‍ വളകള്‍ അണിഞ്ഞും
വാര്‍ കുഴലു മുകിലു മെടഞ്ഞും
മൃദുവിരലാല്‍ ശിശിരം സുറുമ സഖിക്കു-
മിഴിനീളെ എഴുതി...
(മഴവില്‍...)
അവളൊരുങ്ങി അനുരാഗം
പൊന്‍ വാസന്തം പോലെ
അവളൊരുങ്ങി മലര്‍മാസം...
മധു നിറ ചന്ദ്രിക പോലെ
ഇന്നിവള്‍ ചാരെ മിന്നുമായെത്തും
മാരന്‍ ആരാണു്...ചൊല്ലു നീ....
(മാനത്തെ മുല്ലയ്ക്കു്...)
(ചൊല്ലെടി ചൊല്ലെടി...)

മൃദുലദളങ്ങള്‍ വിടര്‍ത്തി
മധു നുകരാനണയും ശലഭം
കരം പിടിച്ചു ഹൃദയവാതില്‍ തുറന്നു-
മിഴികൂമ്പി നില്‍ക്കും..
(മൃദുല ദളങ്ങള്‍....)
നീ പകരും രാക്കുളിരില്‍
പ്രിയ പ്രേമാമൃതമവനു്
നീ ചൊരിയും പുലര്‍മഞ്ഞില്‍
മധു രാഗാമൃതമവനു് ...
ഇന്നിവള്‍ ചേരും മന്മഥനാരോ...
അവനെ നീ കണ്ടോ...ചൊല്ലു നീ...
(മാനത്തെ മുല്ലയ്ക്കു്...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts