പറയാൻ അറിയാത്ത (പകരം )
This page was generated on May 5, 2024, 1:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍രവിശങ്കർ ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2013 09:26:02.

പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം...
പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം...
മനസ്സില്‍നിന്നായിരം മിനുങ്ങാമിനുങ്ങികള്‍
മിന്നി മിന്നി പൊങ്ങിപ്പാറും
മലരില്ലാ മലര്‍വനം...
പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം...

എന്നെ ഞാന്‍ പണ്ടേ കടം തന്നതല്ലേ
നീയറിയാതെ നിന്‍ നെഞ്ചില്‍...
എന്നെ ഞാന്‍ പണ്ടേ കടം തന്നതല്ലേ
നീയറിയാതെ നിന്‍ നെഞ്ചില്‍...
ഞാനതു കാണാതെ കാണാന്‍ തുനിഞ്ഞു
ആയിരം മൗനം പറന്നൂ...
ഞാനതു കാണാതെ കാണാന്‍ തുനിഞ്ഞു
ആയിരം മൗനം പറന്നൂ...
അഴകേ...അഴകേ...അഴകേ...
അതിലൂടൊഴുകും അസുലഭഞൊടികള്‍
രാവും പകലും പോലെ...
അതിലൂടൊഴുകും അസുലഭഞൊടികള്‍
രാവും പകലും പോലെ...
പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം...

പ്രേമവികാരം കല്ലുരുട്ടുന്നു
യൗവ്വനമാം മല തന്നില്‍..
പ്രേമവികാരം കല്ലുരുട്ടുന്നു
യൗവ്വനമാം മല തന്നില്‍..
കണ്ടവരന്യോന്യം രഹസ്യം പറഞ്ഞു
ഭ്രാന്തമെന്നോതി പലരും...
കണ്ടവരന്യോന്യം രഹസ്യം പറഞ്ഞു
ഭ്രാന്തമെന്നോതി പലരും...
മനസ്സേ....മനസ്സേ....മനസ്സേ....
മനസ്സേ നീയൊരു മതിലകശലഭം
കാനല്‍ ജലജം തന്നില്‍...
മനസ്സേ നീയൊരു മതിലകശലഭം
കാനല്‍ ജലജം തന്നില്‍...
കാനല്‍ ജലജം തന്നില്‍...
കാനല്‍ ജലജം തന്നില്‍...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts