നീലമേഘം (പകരം )
This page was generated on April 28, 2024, 1:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2013 09:32:01.

നീലമേഘം പൊഴിയാറായി
അകലെ മാമലയില്‍...
പീലിവീശി ആടിടുന്നു മാമയില്‍ ജാലം
ഉള്ളിനുള്ളില്‍ പലനാള്‍ മുമ്പേ
ഒളിഞ്ഞിരുന്നവനേ.....
എന്നെ നിന്നില്‍..നിന്നെ എന്നില്‍
എന്നു കാണും നാം....ചൊല്ലൂ...
നീലമേഘം പൊഴിയാറായി
അകലെ മാമലയില്‍...
പീലിവീശി ആടിടുന്നു മാമയില്‍ ജാലം..

മനസ്സുകൊണ്ടും വാക്കുകൊണ്ടും
ഒരു വികാരം നാം....
ചിമിഴിനുള്ളില്‍ ആഴി തേടും
അറിവുദാഹികള്‍ നാം....
പഠനമാകാന്‍ തന്‍ ശരീരം
ദാനം നൽകുവോരും...
ജീവനാടും നാട്ടരങ്ങും
കാണാത്ത കാണികളും...
ഞാനും നീയും ഒന്നുചേരും
മായാവിനോദവനം...
ഞാനും നീയും ഒന്നുചേരും
മായാവിനോദവനം...
(നീലമേഘം.....)

ഞൊടിയില്‍ നമ്മള്‍ തമ്മിൽ തമ്മില്‍
മനങ്ങള്‍ പന്താടി....
അതിരു കാണാ തീരദൂരം
കനവു പങ്കുവെച്ചു..
നിമിഷനൂലില്‍ ജന്മബന്ധം
അന്യോന്യം ചാർ‌ത്തുമ്പോഴും
മീതെയേതോ പൂവസന്തം
തേന്‍തുള്ളി വീഴ്ത്തുമ്പോഴും..
സ്നേഹദൂതന്‍ കൈയിലേന്തും
നാടോടിത്തംബുരു നാം....
സ്നേഹദൂതന്‍ കൈയിലേന്തും
നാടോടിത്തംബുരു നാം....
(നീലമേഘം.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts