അർ‌ത്തുങ്കലെ പള്ളിയില്‍ (റോമന്‍സ് )
This page was generated on April 23, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സുദീപ് കുമാർ ,വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2013 17:29:07.

ഹലെലൂയാ ഹലെലൂയാ ഹലേലൂയാ
ഹലെലൂയാ ഹലെലൂയാ ഹലേലൂയാ..(2)

അർ‌ത്തുങ്കലെ പള്ളിയില്‍ ചെന്നിട്ടിന്നീശോയെ-
ക്കണ്ടിട്ടൊന്നോശാന പാടാം...(2)
അത്രത്തോളം മക്കളാം നമ്മളെ
കര്‍ത്താവു കാക്കുവാന്‍ കുർ‌ബ്ബാന കൂടാം..
ആത്മാവിന്‍ വാതില്‍ തുറക്കാം
അൾ‌ത്താരയ്ക്കുള്ളില്‍ സ്തുതിക്കാം
അനുതാപം ഉള്ളില്‍ നിറയ്ക്കാം
അവിടേക്കായ് എല്ലാം കൊടുക്കാം...
ദൈവത്തിന്റെ കുഞ്ഞാടിന്നോടൊത്തു
ജീവിതക്കുന്നു കേറാം...
(അർ‌ത്തുങ്കലെ പള്ളിയില്‍....)

ശലമോന്റെ മുന്തിരിത്തോപ്പിലെ
കീർ‌ത്തനക്കാറ്റായ് ചുറ്റിപ്പറക്കാം
കീർ‌ത്തനക്കാറ്റായ് ചുറ്റിപ്പറക്കാം
വീടായ വീടുകളിമ്പത്തില്‍
വെഞ്ചരിച്ചങ്ങനെ നമ്മെ പുതുക്കാം
വെഞ്ചരിച്ചങ്ങനെ നമ്മെ പുതുക്കാം
എല്ലാരും ഒന്നായിരിക്കാം ഓ...ഓ...ഓ...
എല്ലാരും ഒന്നായിരിക്കാം
വല്ലായ്മ ഒക്കെയും നീക്കാം..
നല്ലോരായ് നമ്മളെ മാറ്റാം
സ്വർ‌ലോകം മണ്ണിലും തീര്‍ക്കാം
മെഴുതിരികള്‍ നിരനിരയായ്
മിഴിയുഴിയും നിനവുകളില്‍
നീതിമാന്റെ മുന്നിലെത്തി മുട്ടുകുത്തി
മുത്തമിട്ടിടാം....
(അർ‌ത്തുങ്കലെ പള്ളിയില്‍....)

ഹലെലൂയാ ഹലെലൂയാ ഹലേലൂയാ
ഹലെലൂയാ ഹലെലൂയാ ഹലേലൂയാ..(2)

അകതാരില്‍ ആനന്ദമേകുന്ന
നാഥന്റെ നന്മകള്‍ പാടിപ്പുകഴ്ത്താം
നാഥന്റെ നന്മകള്‍ പാടിപ്പുകഴ്ത്താം
നേരായ പാത തെളിക്കുവാന്‍
സത്യപ്രകാശത്തെ നിത്യം വിളിക്കാം
സത്യപ്രകാശത്തെ നിത്യം വിളിക്കാം
വിശ്വാസവീഥിയൊരുക്കാം...ഓ...ഓ...ഓ ...
വിശ്വാസവീഥിയൊരുക്കാം...
പ്രത്യാശ മര്‍ത്ത്യനു നല്‍കാം
സ്വര്‍ഗ്ഗീയ ഗീതിയാല്‍ വാഴ്ത്താം
സുവിശേഷ വേലകള്‍ ചെയ്യാം
തിരുവചനം തിരിതെളിയും
ഇടവകതന്‍ നടവഴിയില്‍
വിണ്ണില്‍ നിന്നും പെയ്തുവന്ന
ദൈവസ്നേഹം എങ്ങുമേകിടാം....
(അർ‌ത്തുങ്കലെ പള്ളിയില്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts