താരാങ്കണമാകെ (മൈ ഫാൻ രാമു )
This page was generated on April 28, 2024, 10:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസഞ്ജീവ് തോമസ്‌
ഗാനരചനരാജീവ് ആലുങ്കൽ ,ചിറ്റൂർ ഗോപി
ഗായകര്‍നിഖിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജീവ് പിള്ള ,സ്പടികം ജോർജ്ജ് ,മാളവിക വെയിൽ‌സ് ,സൈജു കുറുപ്പ് ,പി ബാലചന്ദ്രൻ ,ബിജുക്കുട്ടൻ ,കലാഭവൻ പ്രജോദ് ,ബിനീഷ് കോടിയേരി ,ഗിന്നസ് പക്രു (അജയകുമാർ) ,ഭീമൻ രഘു ,അബി ,നിവിന്‍ പോളി ,കുണ്ടറ ജോണി ,സുധീർ കരമന
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2013 04:07:06.

താരാങ്കണമാകെ ആരാധകരാക്കും
വീരാളി സൂര്യാങ്കുരൻ....
മേഘാംഗനമാരെ മോഹാതുരരാക്കും
മായാവിയാം മന്നവന്‍...
പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍...
പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍...
താരാങ്കണമാകെ ആരാധകരാക്കും
വീരാളി സൂര്യാങ്കുരൻ......

ദൂരേ....കടലലപോലെ...
കടലലപോലെ...
കേള്‍പ്പൂ തിരയടി മേളം..
ചാരേ...ശരമുനയാലെ....
ശരമുനയാലെ....
നേടും...അതിശയ ജാലം...
മായാബന്ധുര ജന്മം
മധുരിതമാകും...മാനസഗാനം...
മാനസഗാനം..
ഉയിരിന്‍ ഉയിരാണിവൻ...മോഹിക്കും മന്മഥന്‍
കാലം നെഞ്ചിലേറ്റും നായകന്‍...
ഉയിരിന്‍ ഉയിരാണിവൻ...മോഹിക്കും മന്മഥന്‍
കാലം നെഞ്ചിലേറ്റും നായകന്‍...

താരാങ്കണമാകെ ആരാധകരാക്കും
വീരാളി സൂര്യാങ്കുരൻ....
മേഘാംഗനമാരെ മോഹാതുരരാക്കും
മായാവിയാം മന്നവന്‍...
പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍...
പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍...
പടയില്‍ ഉശിരാണവന്‍..പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍...
(താരാങ്കണമാകെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts