നീ ആരോ (ഡേവിഡ് ആന്റ് ഗോലിയത്ത് )
This page was generated on June 12, 2024, 7:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2012 03:28:11.

നീ ആരോ....നെഞ്ചോരം....
മഴവില്‍ മഞ്ഞില്‍ ചേരും
ചെറു ചായം പോല്‍.....
മെല്ലെ....എന്‍ മിഴിയില്‍ നീ...
ഇലവീഴാപ്പൂഞ്ചോല എന്നും....
അതിരില്ലാ ജലശയ്യ തീര്‍ക്കും
നിനവില്‍ നീ......അനുരാഗി....
നീ ആരോ......
നെഞ്ചോരം.....

കാതോരം ഒരു തൂവല്‍ പോല്‍
പ്രിയതേ...നിന്‍ ചിമിഴില്‍
തിരിതന്‍ നാളമായ്....
ചിരിയുതിരും നിന്‍ കണ്‍കളില്‍
കടലിന്‍ നീലമായ്.....
മെല്ലെ....എന്‍ മിഴിയില്‍ നീ...
ഇലവീഴാപ്പൂഞ്ചോല എന്നും....
അതിരില്ലാ ജലശയ്യ തീര്‍ക്കും
നിനവില്‍ നീ......അനുരാഗി....

രാരീരം.....നിറവാനില്‍ നീ...
സഖിയേ നിന്‍ ചിരിയില്‍
ഉതിരും കൊഞ്ചലായ്...
തിരനുരയും നിന്‍ കവിളിണയില്‍
അഴലിന്‍ നോവുമായ്...
മെല്ലെ....എന്‍ മിഴിയില്‍ നീ...
ഇലവീഴാപ്പൂഞ്ചോല എന്നും....
അതിരില്ലാ ജലശയ്യ തീര്‍ക്കും
നിനവില്‍ നീ......അനുരാഗി....
നീ ആരോ....നെഞ്ചോരം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts