അതിരുകാക്കും മല (ഡേവിഡ് ആന്റ് ഗോലിയത്ത് )
This page was generated on June 15, 2024, 5:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2012 03:27:22.

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ....
തുടുത്തേ തക തക താ....
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ....
തുടുത്തേ തക തക താ....
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ലത്തറയിലു്
പേറ്റുനോവിൽ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ...
ഉരുകി ഒലിച്ചേ തക തക താ...
(അങ്ങു കിഴക്കത്തെ....)

കല്ലുമ്മേത്തട്ടി കരണം മറിഞ്ഞിട്ടു്
കണിവെച്ചു കരമുട്ടി കടവത്തു തുടിയിട്ടു്
നാട്ടു നെഞ്ചുമ്മേലേ......
കലങ്ങിക്കൊണ്ടൊഴുകി നീ...കളിച്ചേ...തക തക താ...
തക തക താ...തക തക താ...തക തക താ....
(കല്ലുമ്മേത്തട്ടി....)
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ....
തുടുത്തേ തക തക താ....

കാട്ടരുവിപ്പെണ്ണേ നീ എങ്ങോട്ടു്....
എങ്ങോട്ടു്.....
കാട്ടിലൂടെ പോയപാടെ കിട്ടിയതെന്തെടിയേ
കിട്ടിയതെന്തെടിയേ....
കല്ലുവെച്ച നുണകളും
പിന്നെ തീയിലിട്ടാല്‍ കരിയാത്ത
മഴയത്തും ചീയാത്ത മഞ്ഞിലും പനിക്കാത്ത
കുന്നായ്മക്കഥകളല്ലേ...തക തക താ....
തക തക താ...തക തക താ....
ഒടുക്കം നീ ഒഴുക്കത്തു് കടൽ‌പ്പടിയോളം എത്തീ
പെരപ്പുറത്തൊടുങ്ങാത്ത സ്വപ്പനമായ് മാറിയേ...
സ്വപ്പനമായ് മാറിയേ...
(അതിരുകാക്കും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts