നിന്‍ മൗനവും (എന്‍‌ട്രി )
This page was generated on April 24, 2024, 6:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമെജോ ജോസഫ്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കൗശിക് മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2012 04:01:12.

നിന്‍ മൌനവും എന്‍ മൌനവും
ഇന്നൊന്നു പോല്‍...ചൊല്ലീലയോ...
തനിച്ചു നീ എന്നതോ തോന്നലല്ലേ...
നിനക്കു ഞാന്‍ സ്നേഹമായ് കൂടെയില്ലേ...
പകലില്‍...ഇരവില്‍.....
നിന്‍ മൌനവും എന്‍ മൌനവും....

മൊട്ടിട്ടതല്ലേ...ഉള്ളിന്റെയുള്ളില്‍
ഒരു നാള്‍....പ്രണയം...
ചാലിച്ചതല്ലേ..സ്വപ്നരസമോടെ
പലനാള്‍....പറയാന്‍...
മനസ്സെന്നുമെന്നും മധുരങ്ങളോടെ...
മനസ്സെന്നുമെന്നും മധുരങ്ങളോടെ...
മണമുള്ള മലരായി വിടരുന്നു ചേലോടെ
നീയുള്ളൊരീ വാടിയില്‍....
നിന്‍ മൌനവും എന്‍ മൌനവും....

കൈനീട്ടി നിന്നു മോഹങ്ങളേതോ
കനവിന്‍...കൊമ്പില്‍...
കൈനീട്ടമോടെ വന്നു കണിയേകി
കുളിരിന്‍...കിളികള്‍...
പറയാതെ ഇന്നും പറയുന്നു നമ്മള്‍
പറയാതെ ഇന്നും പറയുന്നു നമ്മള്‍
കൊതിയോടെ വിടരുന്ന കരളിന്റെ ചുണ്ടത്തു്
ചേരുമീ തേന്‍ വാക്കുകള്‍....
നിന്‍ മൌനവും എന്‍ മൌനവും....
ഇന്നൊന്നു പോല്‍...ചൊല്ലീലയോ...
തനിച്ചു നീ എന്നതോ തോന്നലല്ലേ...
നിനക്കു ഞാന്‍ സ്നേഹമായ് കൂടെയില്ലേ...
പകലില്‍...ഇരവില്‍.....
നിന്‍ മൌനവും എന്‍ മൌനവും....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts