പറയൂ താര മലരേ (പൂമ്പാറ്റകളുടെ താഴ്വാരം )
This page was generated on April 30, 2024, 11:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാജേഷ്‌ മോഹന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,വി.എച്ച്. ദിരാര്‍ ,ശശിധരന്‍
ഗായകര്‍രാജേഷ്‌ മോഹന്‍ ,ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2012 10:17:04.

പറയൂ താര മലരേ...
മെല്ലെ വരുമോ മോഹവനിയില്‍...
തരുമോ സ്നേഹത്തണലായ് നിന്റെ നെഞ്ചം
എന്നുമെന്നും....
മഞ്ഞുപൊഴിയും നീലരാവില്‍
എന്നില്‍ പടരൂ നാളമായ് നീ....
പ്രിയനേ...പ്രാണപ്രിയനേ...
നിന്റെ മാറില്‍ ചേര്‍ന്നുറങ്ങാന്‍...
പറയൂ താര മലരേ...
മെല്ലെ വരുമോ മോഹവനിയില്‍...

അഴകേ..നിന്നെ കാണാതെ
അലയും രാക്കിളി ഞാന്‍..(അഴകേ..)
വന്നു നീ മുന്നില്‍..ആതിര രാവില്‍
തരളിതമേതോ പൊൻകിനാവായ്...
അകലേ...അലകള്‍ പാടും
പ്രണയക്കുളിരില്‍ ഒന്നു ചേരാന്‍...
തരുമോ സ്നേഹത്തണലായ് നിന്റെ നെഞ്ചം
എന്നുമെന്നും....
പറയൂ താര മലരേ...
മെല്ലെ വരുമോ മോഹവനിയില്‍...

അരികെ..ഒന്നും മിണ്ടാതെ
നിന്നെ തഴുകും തെന്നലായ് ഞാന്‍..(അരികെ..)
ചെം നിണം ചുണ്ടില്‍ പുഞ്ചിരിയോടെ..
അഞ്ജനക്കണ്ണോ...താളമോടെ...
മനസ്സോ..മധുരമേതോ
നടനമാടാന്‍ വരികയായി...
പ്രിയനേ...പ്രാണപ്രിയനേ...
നിന്റെ മാറില്‍ ചേര്‍ന്നുറങ്ങാന്‍...
പറയൂ താര മലരേ...
മെല്ലെ വരുമോ മോഹവനിയില്‍...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts