ഏറുനോട്ടമിതെന്തിന് (ചേട്ടായീസ് )
This page was generated on March 28, 2024, 10:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനരാജീവ് നായര്‍
ഗായകര്‍ലാൽ ,ബിജുമേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാൽ ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2013 14:23:17.

ഏറുനോട്ടമിതെന്തിനു വെറുതെ
ഏറ്റുപറഞ്ഞാല്‍ തീരുല്ലേ...
ചെമ്പു കൂട്ടിയ തകിടു മിനുക്കി
മിന്നു കൊടുത്തതു് പുകിലായോ...
(ഏറു നോട്ടമിതെന്തിനു....)
വാസനപ്പൂ വീശിയെറിഞ്ഞൊരു
പാതിരാപ്പൊൻ കാറ്റു പറഞ്ഞേ...
പാട്ടരങ്ങിനു താളമടിക്കാന്‍
കൂട്ടു പോരൂ കൂട്ടരേ....
(ഏറുനോട്ടമിതെന്തിനു....)

കുത്തരി പുത്തരി കൊത്തിപ്പാറും
ഇത്തിരി പക്ഷികളല്ലോ നമ്മള്‍
രാത്രി മാത്രം പൂക്കും കൊഴിയും
ഇത്തിരി വെട്ടത്തത്താഴം....
(കുത്തരി പുത്തരി...)
ഇങ്ങോട്ടെങ്ങനെയെങ്ങനെ തന്നെ
അങ്ങോട്ടങ്ങനെയങ്ങനെയൊള്ളൂ
കപ്പലു് പായും പോകും പിന്നേം
തുറ കിടക്കും വെയിലോടും....

ചെമ്പു കൂട്ടിയ തകിടു മിനുക്കി
മിന്നു കൊടുത്തതു് പുകിലായോ...

ചക്ക പോലൊരു നെഞ്ചു തുളയ്ക്കാന്‍
ചക്കര മുക്കിയ വാക്കുകളുണ്ടോ...
കൂട്ടി ഗുണിച്ചു ഹരിച്ചാലും ഈ
പെണ്‍കാര്യം ഒരു വന്‍കാര്യം...
(ചക്ക പോലൊരു...)
കണ്ണിനിണങ്ങിയ മൊഞ്ചാണേലും
പെണ്ണിനിണങ്ങിയ പൊട്ടേ നല്ലൂ
കെട്ടുകള്‍ പൊട്ടിയ കമ്പി മുറുക്കാന്‍
ചെപ്പടി വിദ്യകള്‍ പറയാമോ...
(ഏറുനോട്ടമിതെന്തിനു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts