കണ്ണാകെ (ദി ഹിറ്റ്ലിസ്റ്റ് )
This page was generated on April 27, 2024, 7:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനജോഫി തരകന്‍
ഗായകര്‍അല്‍ഫോന്‍സ് ജോസഫ് ,അമൃത സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല ,സന്ധ്യ വിജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 06:17:32.




കണ്ണാകെ എന്‍ കണിയാകാന്‍
വെണ്‍ശില പോലെ നിന്നഴക്‌
കാതാകെ തേന്‍പുഴയാകും
നീ കനവില്‍ പാടും പാട്ട്
ആരാദ്യം അറിയുന്നീ അനുരാഗം
ഞാനോ ..നീയോ
നിധിപോലെ ഇനി നോക്കാന്‍
നിന്‍ ഹൃദയതാരം നല്‍കുമോ സഖി
ഉം..ഉം...ഉം...ആ..

പ്രിയമോടെ വരവേല്‍ക്കും സ്വരതീരം
വഴിമായും നിറമോലും അകലെ
നിനവാകെ നിന്‍ മുഖനാളം തെളിയവേ
നിഴലില്‍ പോലും ഒന്നാകാന്‍
വരിക നീ..
ഒളിമായാതെ മറയാതെ
ഒരു വെണ്‍തിങ്കള്‍പോലെന്നില്‍
വിരിയുക നീ ..
ഉം..ഉം...ഉം...ഉം
അഴകോടെ ഉരുകീടും തിരിപോലെ
അഴലാടും ഹൃദയങ്ങള്‍ അരികെ
മൊഴിയാതെ നിന്‍ മൊഴിയെല്ലാം
അറിയുവാന്‍ ..
മിഴിനീരാഴം മായ്ക്കുവാനായി
അണയു നീ ..
ഇതള്‍ വാടാതെ ഉയിരാകെ
ഒരു പൂമാസം പോലെന്നും
ഉണരുക നീ..
ഉം..ഉം..ഉം..
(കണ്ണാകെ എന്‍ കണിയാകാന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts