കിളിയേ ചെറുകിളിയേ (നയന്‍ വണ്‍ സിക്സ് - 916 )
This page was generated on May 11, 2024, 2:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2012 03:40:16.



 
ആഹ...
തൂരു തുരുരൂ...

തത്തക്കിളി പാടം കൊയ്തു്
കച്ച കെട്ടി പിരിയുമ്പം
ഊറ്റു വെള്ളം വലിയുമ്പം
തൊട്ടു വരമ്പരികത്തെ
കൊച്ചു കൊച്ചു മീനും ഞണ്ടും
പച്ചപ്പയ്യും കുരുവിയും
വട്ടക്കണ്ണന്‍ വണ്ടിക്കുഞ്ഞും
കുട്ടിച്ചൂളന്‍ കുറുമ്പനും
വട്ടം പാലം കറങ്ങിയും
ഞെട്ടിക്കേറിയിങ്ങിയും
ഇടിവെട്ടി മടകെട്ടി
പുഴവെള്ളം കവിയോളം
കളിക്കാനും ചിരിക്കാനും
എങ്ങെങ്ങോ ചെന്നിരിക്കും

കിളിയേ (3)
കിളിയേ ചെറുകിളിയേ
നറുമൊഴിയേ തളിരഴകേ
ഇളവെയിലിന്‍ കണിമലരേ
നിറകതിരേ കനവിതളേ
ഏ ചുറ്റിച്ചുറ്റി പടരണ മുത്താരപ്പൂ മുല്ലക്കൊടിയേ
കുട്ടിപ്രായം കഴിഞ്ഞെത്തി പട്ടുടുത്ത പനിമതിയേ

അഹ...

പൂത്തിരികള്‍ പോല്‍ വിരിയും
പാല്‍ച്ചിരിയുമായരികില്‍‌
പൂക്കാലമോ വന്നു ചേര്‍ന്നു
ഓടി വരും ഇടമഴയായി‌
വേനലിന്റെ പുതു കണമായി
ആരോമലേ പോരു കൂടെ
ഇനി കരിമുകില്‍ അലകളിലൊഴുകി വരുന്നൊരു
മണിമഴവില്ലൊളിയായി വിടരൂ
കനകനിലാവല കുതിര്‍ന്നലിഞ്ഞൊരു
സുരഭില രാവുകള്‍ വിതറിയിടൂ
കുറുകുറെ കുരുവികള്‍ കുറുകണ
ചിന്നത്തുമ്പില്‍ ഊഞ്ഞാലില്‍ വന്നിരിക്കൂ

(കിളിയേ )

കാല്‍ത്തളകള്‍ ചാര്‍ത്തി വരും
ജന്മദിനവേളയിതില്‍
ഉല്ലാസമോ പൂത്തുലഞ്ഞു
പാതകളില്‍ പൂ വിതറാന്‍
നീര്‍മണികള്‍ വാരിയിടാന്‍
പോരുന്നുവോ കാറ്റു പോലും
ഇനി മധുരമൊരോര്‍മ്മയില്‍ മുഴുകിയുണര്‍ന്നൊരു
വനശലഭം പോലരികില്‍ വരൂ
പ്രിയതരമൊരു ചിരി പതഞ്ഞു പൊന്തിയ
നവനിമിഷങ്ങളിലിളകി വരൂ
കനവുകള്‍ തെരുതെരെ വിരിയണ
മുല്ലക്കാവില്‍ നീ വന്നു ചാഞ്ഞുറങ്ങൂ

ഏ ചുറ്റിപടരണ മുത്താരപ്പൂ മുല്ലക്കൊടിയേ
ഏ കുട്ടിപ്രായം കഴിഞ്ഞെത്തി പട്ടുടുത്ത മനിമതിയേ
(തത്തക്കിളിപ്പാടം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts