പൊര നിറഞ്ഞൊരു (ജവാന്‍ ഓഫ് വെള്ളിമല )
This page was generated on April 24, 2024, 9:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2012 03:44:01.

പൊരനിറഞ്ഞൊരു പാതിരാ...
പരുവം വന്നൊരു പാതിരാ...
കല്ലു കടഞ്ഞു പടച്ചതു പോലൊരു
കറുത്ത പെണ്ണു്...
കുത്തിക്കുത്തി എന്നെ നോക്കും കിടാത്തിപ്പെണ്ണു്...
അവളുടെ മൂക്കുത്തി അമ്പിളിത്തെല്ല്..... ‌
അമ്പിളിത്തെല്ല്..... ‌
മുകിലണി മുടിക്കെട്ടിനു മല്ലികപ്പൂക്കള്‍
നക്ഷത്തിറ മല്ലികപ്പൂക്കള്‍...
പൊരനിറഞ്ഞൊരു പാതിരാ...
പരുവം വന്നൊരു പാതിരാ...
കല്ലു കടഞ്ഞു പടച്ചതു പോലൊരു
കറുത്ത പെണ്ണു്...
കുത്തിക്കുത്തി എന്നെ നോക്കും കിടാത്തിപ്പെണ്ണു്...

ഏലങ്കിടി ഏലേലങ്കിടി ഏലേലങ്കിടി ഏലേലോ..
തിന തിന ത...തിന തിന ത... തിന തിന താ...(2)

ഇന്ദ്രനീലം കൊണ്ടിണക്കിയ ദാവണി ചുറ്റി
വെള്ളപ്പളുങ്കെണ്ണിയെണ്ണി മാല കൊരുത്തു്
കറുത്ത വാവിനു കണ്ണെഴുതി
വെളുത്ത വാവിനു പൊന്നണിഞ്ഞു്
മണിയറ വാതില്‍ തേടും നാണം കുണുങ്ങിപ്പെണ്ണു്...
കുണുങ്ങിപ്പെണ്ണു്...

ഏലങ്കിടി ഏലേലങ്കിടി ഏലേലങ്കിടി ഏലേലോ..
തിന തിന...തിന തിന...തിന തിന താ...

മുന്നില്‍ വന്നു കണ്ണു പൊത്തും മാനസപുത്രി...
പൂണ്ടടക്കം പുല്‍കിടുന്ന മായികഗാത്രി...
രാപ്പറവയ്ക്കു നിന്റെ സ്വരം...
കാൽച്ചിലമ്പിന്റെ താരസ്വരം...
കാണെക്കാണെ കാണാമറയത്തോടിമറയും പെണ്ണു്...
ചിണുങ്ങിപ്പെണ്ണു്......

ഏലങ്കിടി ഏലേലങ്കിടി ഏലേലങ്കിടി ഏലേലോ..
തിന തിന ത...തിന തിന ത... തിന തിന താ...
(പൊരനിറഞ്ഞൊരു....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts