അഴലിന്റെ ആഴങ്ങളില്‍ (അയാളും ഞാനും തമ്മില്‍ )
This page was generated on April 28, 2024, 8:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍അഭിരാമി അജയ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: October 07 2012 04:43:52.

ആ...ആ...ആ...
അഴലിന്റെ ആഴങ്ങളില്‍ അവന്‍ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
അഴലിന്റെ ആഴങ്ങളില്‍ അവന്‍ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു....
ചിതല്‍ പ്രാണനില്‍ മേഞ്ഞു...
കിതയ്ക്കുന്നു നീ ശ്വാസമേ....
അഴലിന്റെ ആഴങ്ങളില്‍ അവന്‍ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...

പിന്നോട്ടു നോക്കാതെ പോകുന്നു നീ..
മറയുന്നു ജീവന്റെ പിറയായ നീ...
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ...
ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ...
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ...
എന്‍ നിദ്രയെ....പുണരാതെ നീ....
അഴലിന്റെ ആഴങ്ങളില്‍ അവന്‍ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...

ആ...ആ....ആ....

പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ...ഇനി വീണയില്‍..
അത്തറായ് നീ പെയ്യും നാൾ‌ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്‍ മരുഭൂമിയില്‍...
പൊന്‍കൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ...ഇനി വരാതെ...
നീ എങ്ങോ പോയ്‌......
(അഴലിന്റെ ആഴങ്ങളില്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts