വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രവീന്ദ്രൻ പാങ്ങോട് |
ഗാനരചന | പി ആർ അജിത്കുമാർ |
ഗായകര്‍ | രവീന്ദ്രൻ പാങ്ങോട് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 07 2012 02:51:50.
മഴക്കാലമേഘങ്ങൾ ആകെപ്പടരവെ പുഞ്ചിരിപ്പൂമുഖം വാടിവീണു... ഇരുളിൻ കോലങ്ങൾ ആടിഅടുക്കവെ കനകമാം കതിരൊളി മാഞ്ഞുപോയി... സന്ധ്യാഹൃദയം പിടഞ്ഞുപോയി... മഴക്കാലമേഘങ്ങൾ ആകെപ്പടരവെ പുഞ്ചിരിപ്പൂമുഖം വാടിവീണു... നിറവിൻ നിഴൽ പോലും നേർത്തൊഴിയവേ നിറയുന്നു മിഴികളിൽ നീർത്തുള്ളീകൾ... (നിറവിൻ....) കനവിന്റെ ദീപങ്ങൾ നീറിയൊടുങ്ങവേ കനക്കുന്നു കരിവാർന്ന മൂകഭാവം മഴക്കാലമേഘങ്ങൾ ആകെപ്പടരവെ പുഞ്ചിരിപ്പൂമുഖം വാടിവീണു... നീളുന്ന ഏകാന്ത വീഥിയിലേറവേ അകലുന്നു മോഹത്തിൻ പൂവിളികൾ... (നീളുന്ന ഏകാന്ത....) മൗനത്തിൻ ധാരയിൽ ആണ്ടുപോകവേ നിലയ്ക്കുന്നു ജീവിത ആത്മതാളം... മഴക്കാലമേഘങ്ങൾ ആകെപ്പടരവെ പുഞ്ചിരിപ്പൂമുഖം വാടിവീണു... ഇരുളിൻ കോലങ്ങൾ ആടിഅടുക്കവെ കനകമാം കതിരൊളി മാഞ്ഞുപോയി സന്ധ്യാഹൃദയം പിടഞ്ഞുപോയി.... |