ജീവിതം ഒരു നടനം (ജോസേട്ടന്റെ ഹീറോ )
This page was generated on April 18, 2024, 8:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസാജൻ കെ റാം
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:20:42.

ജീവിതമൊരു നടനം അതിലാടുകയേ ശരണം
ജീവിതമൊരു നടനം അതിലാടുകയേ ശരണം
അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍....
അതു വിജയം അതി ലളിതം കരഗതം പരമ പദം.....
ജീവിതമൊരു നടനം അതിലാടുകയേ ശരണം...

ഉരിയാടാന്‍ അറിയാത്തവനൊരു തിരപോലെയിരമ്പാൻ യോഗം
പലമാതിരി കോലംകെട്ടി തനിരൂപം കളയരുതളിയാ....
(ഉരിയാടാന്‍...)
കഥയറിയാത്തവനോ...കഥകളി ആടുകയായ്....
കഥയറിയാത്തവനോ...കഥകളി ആടുകയായ്....
അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍....
അതു വിജയം അതി ലളിതം കരഗതം പരമപദം.....
ജീവിതമൊരു നടനം അതിലാടുകയേ ശരണം
ജീവിതമൊരു നടനം അതിലാടുകയേ ശരണം...

എലിപോലെയിരുന്നവനിന്നൊരു പുലിവേഷം കെട്ടാന്‍ യോഗം
പല രൂപം പേറി നടന്നാല്‍ സ്വയമാരെന്നറിയാതാവും....
(എലിപോലെയിരുന്നവനിന്നൊരു...)
ഉടലിനു പല വടിവായ്...ചുടലവരെ അടവായ്....
ഉടലിനു പല വടിവായ്...ചുടലവരെ അടവായ്....
അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍....
അതു വിജയം അതി ലളിതം കരഗതം പരമപദം.....
ജീവിതമൊരു നടനം അതിലാടുകയേ ശരണം
അഭിനയമൊരുനയമതിലൊരു പരിചയമവനവനുണ്ടെങ്കില്‍....
അതു വിജയം അതി ലളിതം കരഗതം പരമപദം.....
ജീവിതമൊരു നടനം അതിലാടുകയേ ശരണം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts