സമുറായ് (മിസ്റ്റര്‍ മരുമകന്‍ )
This page was generated on April 30, 2024, 4:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനപി റ്റി ബിനു
ഗായകര്‍രാഹുല്‍ നമ്പ്യാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ്
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2012 04:18:12.

സമുറായി താരസൂര്യനിവൻ വരവായി നടന മേഘരൂപൻ
ഒരു രാഗമായ് സ്വരഭാവമായ് വന്ന നല്ല സ്വന്തക്കാരൻ
ഒരു മിത്രമായി മഴവില്ലു തീർത്തു വന്ന ഇന്ദ്രജാലക്കാരൻ
ഈ മണ്ണിനും വിണ്ണിനും നാടിനും വീടിനും ജനപ്രിയ നായകൻ
(സമുറായി..)

തിരയുടെ വെള്ളിത്തിരയുടെ പുതുചലനം
കഥയുടെ തിരക്കഥയുടെ തിരക്കഥനം
സമുറായി സമുറായി
അറിവിന്റെ തിരിച്ചറിവിന്റെ കളമൊരുക്കം
പകിട്ടിന്റെ വർണ്ണപ്പകിട്ടിന്റെ തങ്കത്തിളക്കം
സമുറായി സമുറായി
നവ നവരസമുണരുന്നൊരരങ്ങ്
തനി തനിരസ രസമൊഴികൾ
വഴി തുടരാം ഇനിയൊരു യാത്ര
നീയെഴുതും പുതുചരിത്രം
ജനനായകനെ കരഘോഷമോടെ
തുടിതാലമോടെ നിര വര വരവേൽക്കാം
(സമുറായി താര സൂര്യനിവൻ..)

കലയുടെ നാട്യകലയുടെ വരനിലയം
ചലച്ചിത്രമതിൻ പദങ്ങളിൽ മുഖചിത്രം
സമുറായി .. സമുറായി
മനസ്സിന്റെ യുവമനസ്സിന്റെ കളിത്തോഴൻ
നഭസ്സിലും പൊതുസദസ്സിലും യുവനായകൻ
സമുറായി … സമുറായി
എന്നും കാമ്പസ്സിലുയരുന്ന തരംഗം
കേര കേരള തൊടുമലകൾ
പ്രിയ കാമിനിമാരുടെ കനവിൽ
കള കാളിന്ദി മുകിൽവർണ്ണൻ
ജയ മംഗളങ്ങൾ ശുഭതാളമോടെ
പല വേഷമോടെ നിര വരവരവേൽക്കാം
(സമുറായി താര സൂര്യനിവൻ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts