പുതുമഴയിൽ (ഇത്രമാത്രം )
This page was generated on April 28, 2024, 1:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2012 17:39:07.

പുതുമഴയില്‍...കുളിരലയില്‍
കുതിരുവതെന്തോ....
ഇളവെയിലിന്‍ വിരലുകളില്‍...
ഉതിരുവതെന്തോ....
കന്നിമണ്ണിനേതോ ദാഹം
നിന്നുലഞ്ഞപോലെ നെഞ്ചിന്‍
തരളമോരോ തന്ത്രിതോറും
മൺമണമേ തഴുകുമോ.....
(പുതുമഴയില്‍......)

ഉദയലയം തുടരുമൊരീ
സമയ നദീ ജലവേഗം
തിരഞൊറിയും കടലലപോൽ
നിയതമൊരേ സ്വരതാളം...
വിരസമൂകമാം വഴിയേ
വെറുതെ നോക്കി നിന്നു പോയ്‌...
പൂഞ്ചിറകില്‍ പ്രണയവുമായ്‌
പൂമ്പാറ്റകള്‍ വരുമോ.....
(പുതുമഴയില്‍......)

ഓര്‍മ്മകളായ്‌ മറവികളായ്
ചിലനേരം തിരനോട്ടം
പാതിരയായ് പകലൊളിയായ്
കഥ തുടരും കളിയാട്ടം
ചപലമെന്തിനോ തനിയെ
ഹൃദയമൊന്നു വിറയാര്‍ന്നു
പുന്നിലമായ് പുതുമുളകള്‍
ചൂടാന്‍ ഒരു മോഹം....
(പുതുമഴയില്‍......)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts