ബ്രഹ്മപ്രഭാവമേ (പത്‌മവ്യൂഹം )
This page was generated on May 4, 2024, 8:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസഞ്ജീവ് കൃഷ്ണന്‍
ഗാനരചനസുകു മരുതത്തൂര്‍ ,അജി ദൈവപ്പുര
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2012 17:21:52.
 
ഓം അനന്തശയനായ ശ്രീവിഷ്ണു
ശ്രീഹരിയോം പുണ്യദേഹായതേ
ശ്യാമവര്‍ണ്ണം തവ ചാരുഗാത്രം
നമസ്തേ വിഷ്ണു സര്‍വ്വൈശ്വര്യം
ഓം ശാന്തി ശാന്തിയോം (2)

ബ്രഹ്മപ്രഭാവമേ കേട്ടുവോ എന്റെയീ
ധര്‍മ്മപ്രയാണത്തിന്‍ ശംഖൊലികള്‍
ദേവമനസ്സിലെ സാമഗാനം
പാല്‍ക്കടല്‍ തന്നിലെ പത്മവ്യൂഹം
ആദി നാദം ജീവനാദം
ആത്മഗീതം സാന്ധ്യരാഗം
ഏതേതോ കര്‍മ്മങ്ങള്‍ പൂക്കുമീ അനന്തഗേഹം - അനന്തഗേഹം
പാലോരും വെണ്‍പിറാ പുല്‍കുമീ അനന്തഗേഹം
തനന നനന തനന തനന തന തന
തനന നനന തനന തനന തന നന
(തനന )
അ...

കാലം കണ്ട രൂപം ശിലയായി
തീരാദുഃഖമേറെ അകലെയായി
(കാലം )
സായൂജ്യം നേടിയെന്‍ മാനസം
മോഹങ്ങള്‍ വീഴുന്ന യാമം - യാമം
സോപാനം മൂളുന്ന യാമം
ചാരേ ചാരേ
കാരിരുള്‍ കൂട്ടിലെ സ്വര്‍ണ്ണദീപം
നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ദേവലോകം
വാസുദേവം വിശ്വരൂപം
യോഗഭാവം മേഘവര്‍ണ്ണം
ശ്രീതാവം മന്ത്രങ്ങള്‍ കേള്‍ക്കുമീ അന്തഗേഹം - അനന്തഗേഹം
പാലോരും വെണ്‍പിറാ പുല്‍കുമീ അനന്തഗേഹം - അനന്തഗേഹം
അ...

വൈകുണ്ഠമൊരു ചൈതന്യമായി ഭൂവില്‍
കാലേ ചെയ്ത ധ്യാനം ധന്യമായി
(വൈകുണ്ഠമൊരു )
ആനന്ദം ആറാടും നേരമായി
കാരുണ്യം നേടിയീ ജന്മം
സാഫല്യം ഏകീടും യാമം
ധന്യം ധന്യം
മൂക തപസ്സിലെ സൂക്ഷ്മതയാല്‍
കാല്‍പ്പാദം കണ്ടു ഞാന്‍ കൗതുകത്താല്‍
വിഷ്ണുരൂപം മുഗ്ദ്ധരൂപം
സ്വപ്നലോകം വശ്യരൂപം
ശ്രീവാഴും പാലാഴിയാകുമീ അനന്തഗേഹം
പാലോരും വെണ്‍പിറാ പുല്‍കുമീ അനന്തഗോഹം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts