പ്രണവ ശംഖൊലി (ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കുടുംബം )
This page was generated on July 26, 2024, 11:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതം അലക്സ് പോൾ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഷീല മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 01:24:15.

ആ....ആ....ആ.....
പ്രണവശംഖൊലി കേട്ടുണര്‍ന്നൊരു
പ്രകൃതിയേ ജനനീ...
ക്ഷീരവാരിധിൻ മാറിലുള്ളൊരു ലക്ഷ്‌മി നീയല്ലേ...
കീർ‌ത്തനങ്ങളിലൂടെ നാവില്‍...
ആ....ആ....ആ.....
കീർ‌ത്തനങ്ങളിലൂടെ നാവില്‍ പാർ‌ത്തിടുന്നവളേ...
കൈ തൊഴുന്നേന്‍ കൈ തൊഴുന്നേന്‍
സ്നേഹസാഗരമേ.....
പ്രണവശംഖൊലി കേട്ടുണര്‍ന്നൊരു
പ്രകൃതിയേ ജനനീ...

അക്ഷരസ്വരസംഗമങ്ങളില്‍ ആദ്യ ശ്രുതി നീയേ....
നാദവാഹിനി പോലെയെന്നില്‍ വാണിയും നീയേ....
മൂര്‍ത്തിമൂവരുമേറ്റുപാടിയ കീര്‍ത്തി നീയല്ലേ......
കൈ തൊഴുന്നേന്‍ കൈ തൊഴുന്നേന്‍
സ്വര്‍ഗ്ഗനന്ദിനിയേ......
പ്രണവശംഖൊലി കേട്ടുണര്‍ന്നൊരു
പ്രകൃതിയേ ജനനീ...

പാർത്ഥസാരഥിയായ ദേവനു് ദേവി നീയല്ലേ...
വില്വഗിരിയിലെ വിശ്വനാഥനു് പാതിമെയ് നീയേ....
മണ്ണിലുള്ള ചരാചരങ്ങളില്‍ അമ്മയും നീയേ....
കൈ തൊഴുന്നേന്‍ കൈ തൊഴുന്നേന്‍
ഭാഗ്യഭഗവതിയേ......
(പ്രണവശംഖൊലി....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts