മുത്തു മെനഞ്ഞൊരു (രക്ഷകൻ )
This page was generated on March 29, 2024, 1:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,ഹരിശ്രീ അശോകൻ ,മന്യ ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 14:22:34.

മുത്തു മെനഞ്ഞൊരു മച്ചണി വീടു്
ഒരുമിക്കാനൊത്തിരി ആളു്
കണിവെച്ചതു സ്നേഹവിളക്കാണു്...
പാലു തിളയ്ക്കണ പുലരിയിലിന്നു്
പുതുജീവിത താളമിടിപ്പു്
പലകൂട്ടമൊരുക്കണ പുകിലാണു്...
ചെറു ചെങ്കദളിക്കുലയാലേ
മണിമുറ്റമൊരുക്കിയതാരോ
നിറ നെൽ‌പ്പറയൊന്നിനു മേലെ
ചെറുപൂക്കില ചാർ‌ത്തിയതാരോ
ഓ...പുലര്‍ തെന്നലാണോ...
കൊലുസ്സുകളണിയണ കുറുമൊഴിയാണോ...
മുത്തു മെനഞ്ഞൊരു മച്ചണി വീടു്
ഒരുമിക്കാനൊത്തിരി ആളു്
കണിവെച്ചതു സ്നേഹവിളക്കാണു്...

സാ നീ നീ പാ നീ പ മാഗ
സാ നീ നീ പാ നീ പ മാ...
സാ നീ നീ പാ നീ പ മാഗ
സമപസ ഗമപസ
ഗമപനി പമഗമ സാ....

ആറ്റിനക്കരെ ഇളവെയിലില്‍
ചിരിയുടെ മഴ പൊഴിയിലില്‍
പുതിയൊരു പാട്ടു മൂളിയ പൈങ്കിളി തന്‍
ഇളമനസ്സുണരുകയായ്.....
കേട്ടു നിന്നൊരു കാറ്റല തന്‍
ശ്രുതിലയമൊരു മൊഴിയില്‍
അനുഭവമാര്‍ദ്രമാക്കിയ മായികമാം
മധുരിമ പടരുകയായ്...
നമ്മള്‍ ഇനി എന്നും സ്വരമൊന്നായ്
ഇവിടനുദിമുണരണം..
എന്നാലിതു സ്വര്‍ഗ്ഗം...സുഖ സാന്ദ്രം
നെല്‍വയലോരം തരിനേരം
കനവുകളുടെ ചിറകണിയാം
തെങ്ങിലനീരും കുളിരോലും
തീരം തേടാം....
(മുത്തു മെനഞ്ഞൊരു...)

സൂര്യദീപിക മിഴിയുഴിയും
മരതക മലമുകളില്‍
പുഴയുടെ നേര്‍ത്ത നൂലൊരു കളമെഴുതി
കിലുകിലെ അലയുകയായ്...
നീലമഴമുകിലീ നിമിഷം
നദിയുടെ മിഴിയഴകില്‍
കനവിലെ മഞ്ഞു നീര്‍മണി പകരാനായ്
അനുപദമൊഴുകുകയായ്...
ഏതോ വരപുണ്യം
തിരിനീട്ടും ഇരു മിഴികളിലൊരു-
നവഭാവം അതിലോലം സ്നേഹാര്‍ദ്രം....
തുമ്പികളെല്ലാം കുടനീര്‍ത്തും
ചെറുതണലിതൊരുത്സവമായ്
മംഗളമോലും സുദിനത്തില്‍
ഒന്നായ് പാടാം...
(മുത്തു മെനഞ്ഞൊരു...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts