ജലമെവിടെ ചന്ദ്രബിംബമെവിടെ (ബോധി )
This page was generated on May 7, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശ്രീനിവാസ് അഭിനയ
ഗാനരചനശിവകുമാർ
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2012 05:04:22.

ജലമെവിടെ....ചന്ദ്രബിംബമെവിടെ....
കളിമണ്ണിൻ തളികയില്‍ എനിക്കുകൂട്ടിരുന്നൊരാ-
മനസ്സെവിടെ.......
ജലമെവിടെ...ചന്ദ്രബിംബമെവിടെ....

ഉഷസ്സിന്റെ വിഷത്തൂവല്‍ മുറിഞ്ഞൊരാ ഹിമത്തുള്ളി
ജലത്തില്‍ വീണുലച്ചയെന്‍ തപസ്സെവിടെ....
ഉഷസ്സിന്റെ വിഷത്തൂവല്‍ മുറിഞ്ഞൊരാ ഹിമതുള്ളി
ജലത്തില്‍ വീണുലച്ചയെന്‍ തപസ്സെവിടെ.....
നശിച്ച പ്രജ്ഞതന്‍ ഗാഢസുഷുപ്തിയിലലിയാതെ
തിരിച്ചുപോകുവാനെന്റെ മനസ്സെവിടെ...
നിറങ്ങളില്‍ മടങ്ങാനെന്‍ മനസ്സെവിടെ...
ജലമെവിടെ...ചന്ദ്രബിംബമെവിടെ....

സ്വരങ്ങള്‍ക്കു പിറക്കുവാന്‍ മൗനമെവിടെ
നിശ്ശബ്ദതയ്ക്കുറങ്ങുവാന്‍ സ്വപ്നമെവിടെ...
സ്വരങ്ങള്‍ക്കു പിറക്കുവാന്‍ മൗനമെവിടെ
നിശ്ശബ്ദതയ്ക്കുറങ്ങുവാന്‍ സ്വപ്നമെവിടെ......
പ്രഭകള്‍ക്കും നിഴലിനും മുറിവിന്റെ നീറലിനും
ശമനത്തിന്‍ കുളിരിനും ഇടമെവിടെ....
ഇടംതേടി അലയാനെന്‍ മനസ്സെവിടെ...
(ജലമെവിടെ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts