പറഞ്ഞാലും (ജംഗ്ഷന്‍)
This page was generated on April 28, 2024, 6:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവി കെ വിജയൻ
ഗാനരചനസത്യൻ കൊളങ്ങാട്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:51:53.

പറഞ്ഞാലും പറയാതെ പോയാലും
പരസ്പരം കാണുമ്പോൾ മിഴിയിണക്കോണുകൾ
മഴനാരിഴകൾ ഉതിർന്നപൊലെ...
നമ്മൾ വിരഹത്തിൻ നോവുമറിഞ്ഞപോലെ...
പറഞ്ഞാലും പറയാതെ പോയാലും...

പാതിമയക്കത്തിൽ മെല്ലെ ഉണർന്നപ്പോൾ
പരിഭവപ്പൂക്കൾ വിരിഞ്ഞപോലെ
നിൻ മുഖമൊരു കാർമുകിലായപോലെ...
(പാതിമയക്കത്തിൽ...)
നിന്നെക്കുറിച്ചു ഞാൻ ഓർത്ത കിനാവുകൾ
ഒരു ചെറു തേൻകണമായി നിൽക്കെ
അതു നുകരുവാനാവാതെയെന്ന പോലെ
പറഞ്ഞാലും പറയാതെ പോയാലും...

ഈ വഴിത്താരയിൽ വിരിയുമീ പൂക്കളും
ഒരു ചെറു നറുമണം തൂകി നിൽക്കെ
അതു നുകരുവാനാവാതെയെന്ന പോലെ
(ഈ വഴിത്താരയിൽ...)
നിന്നെ പിരിഞ്ഞു ഞാൻ എന്നെ പിരിഞ്ഞു നീ
ഒരു നെടുവീർപ്പിട്ടകന്നു പോകെ...
ഞാൻ മാത്രം ഒന്നു തിരിഞ്ഞു നിൽക്കെ....
പറഞ്ഞാലും പറയാതെ പോയാലും
പരസ്പരം കാണുമ്പോൾ മിഴിയിണക്കോണുകൾ
മഴനാരിഴകൾ ഉതിർന്നപൊലെ...
നമ്മൾ വിരഹത്തിൻ നോവുമറിഞ്ഞപോലെ...
പറഞ്ഞാലും പറയാതെ പോയാലും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts