ചിറകൊടിഞ്ഞൊരു (ജാനകി )
This page was generated on April 16, 2024, 7:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനഎം ജി ശശി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തമ്പി ആന്റണി ,ടി ജി രവി
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 02:44:25.

ചിറകൊടിഞ്ഞൊരീപ്പക്ഷി
ബലിക്കല്ലില്‍ സ്വയം തലതല്ലുന്നൊരീപ്പക്ഷിക്കുഞ്ഞു്..
ഓരോ ശ്വാസത്തിലും പെറ്റുവീണ തുടിപ്പിനെ
മുറുകെ പുണരും...
അപ്പോള്‍ വന്‍മരങ്ങള്‍ കടപുഴകി വീഴും
കരിയിലകള്‍ അടിഞ്ഞുകൂടുമ്പോഴേ....
കാടിനു്...അടിക്കാടിനു്
തീ പിടിക്കൂ...തീ ആളിയാളിപ്പടരൂ...
മഹാസാഗരങ്ങൾ‌ക്കടിയിലെ
ഉയരമളക്കാനാവാത്ത വന്‍ കൊടുമുടികള്‍...
കൂടൊന്നുപേക്ഷിച്ച പക്ഷികള്‍...
നഖം കൊണ്ടു്..കൊക്കു കൊണ്ടു്...കണ്‍പീലി കൊണ്ടു്
ചിറകു കൊണ്ട്....ചിലതു കോറിയിടുന്നുണ്ടു്...
ജാലകത്തില്‍ ചുണ്ടു ചേർ‌ത്തു് കിളി പറഞ്ഞു
ചിറകടി...ഈ പിടച്ചില്‍ ഉപ്പാണു്...
ഭൂമിതന്‍ ഉപ്പാണു്....
അനീതി വിത്തു വിതച്ച
കുരുതിയൊരുക്കിയ ഈ തെരുവിലെങ്ങനെ
സ്നേഹം കിളിര്‍ക്കും...
ഏകലവ്യന്റെ പെരുവിരല്‍..
ഏകലവ്യന്റെ പെരുവിരല്‍..
കൂടുവിട്ട പക്ഷികളെ കല്ലെറിയരുതു്
പക്ഷിക്കുഞ്ഞിന്‍ നിലവിളിയിലെ സംഗീതം
നിറയൊഴിക്കുന്നതു് സ്വന്തം നെഞ്ചിലേക്കു്..
സ്വന്തം നെഞ്ചിലേക്കു്......
പറന്നകലും കിളിയുടെ ചിരി നമ്മളെ
നിരായുധരാക്കുന്നു..കീഴടക്കുന്നു...
കൊക്കും തൂവലും നഖപ്പാടും മാഞ്ഞുപോകുമ്പോള്‍
പക്ഷി പറഞ്ഞു...എന്നെ മറക്കുക..എന്നെ മറക്കുക..
എന്നെ മറക്കുക.....
ഉപ്പും നീലവും കൊണ്ടു്..നാടിന്‍
മുക്കിലും മൂലയിലും നടന്നെത്തിയ അര്‍ദ്ധനഗ്നനോടു്
നമ്മളെന്തു് പറയും....നമ്മളെന്തു് പറയും....
എവിടെയോ...എവിടെയോ...വടികുത്തി നടന്ന
തീജ്വാല പോലെ പടര്‍ന്ന
ഒരു പക്ഷി...ഈ കുഞ്ഞു പക്ഷി
ഒരു പക്ഷി...ഈ കുഞ്ഞു പക്ഷി
മുങ്ങിത്താഴുമ്പോള്‍ ഒരു കൈ
ഈ വിരലുകള്‍...ഈ കുഞ്ഞുതൂവല്‍
ഇവിടെയുണ്ടെന്നു് പറയാനാകണം...
ഓരില ഈരില മൂവില വിരിയേണം
തളിര്‍ക്കണം പൂക്കണം കായ്ക്കണം
പക്ഷി ചിറകടിച്ചുയര്‍ന്നു
ചെമ്പകപ്പൂവിന്നരികെ വിടര്‍ന്ന
സ്വന്തം കൂട്ടില്‍നിന്നു്
പറന്നു് പറന്നു് പറന്നേ പോയി...
കാറ്റത്തൊരു കുഞ്ഞുതൂവല്‍ പൊഴിച്ചു്
ഒരു കുഞ്ഞുതൂവല്‍ പൊഴിച്ചു്
ഒരു കുഞ്ഞുതൂവല്‍...ഈ കുഞ്ഞു തൂവല്‍....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts