വെള്ളാരം പൂവിന്‍ (ലില്ലീസ് ഓഫ് മാര്‍ച്ച് )
This page was generated on June 23, 2024, 11:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅനുരാജ്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ ,മാല്‍ഗുഡി ശുഭ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:01:42.
 
വെള്ളാരം പൂവിന്‍ ചിരി വിരിഞ്ഞാല്‍ ഹോ പ്രണയം
ഉള്ളാകെ വെള്ളി വെയില്‍ തെളിഞ്ഞാല്‍ ഹോ പുളകം‌
തൂവലായി ഞാനും തെന്നലായി നീയും
ആദ്യമിന്നൊന്നായി പാടുന്നു അനുരാഗഗീതം
(വെള്ളാരം പൂവിന്‍ )

കാതല്‍ തീയേ വളര്‍ത്തവളേ
അണയ്പായേ എന്നൈ അണയ്പായേ
വര്‍ണ്ണ ശേയ്ത്താലേ എന്നൈ ശെയ്ത്താലേ
കണ്ണാടി പോലുഴൈന്തേന്‍

മെല്ലെ പൂമുല്ലേ നിന്‍ ചുണ്ടില്‍ മുത്തുമ്പോള്‍ മിഴിയില്‍ നാണം‌
കാതില്‍ നിന്‍ കാതില്‍ ഞാന്‍ ഈണം മൂളുമ്പോള്‍ തരുമോ പ്രേമം
പകര്‍ന്നു ഞാന്‍ കഴിഞ്ഞൊരു ജന്മം മധുരം നിറയും ശ്രീരാഗം
തുടര്‍രുമോ ഈ പുതു ജന്മങ്ങള്‍ തമ്മില്‍ പുണരും സായൂജ്യം
അരുളൂ സ്നേഹലാളനം
(വെള്ളാരം പൂവിന്‍ )

മുന്നില്‍ പൂക്കാലം കണ്‍ ചിമ്മിക്കൊഞ്ചുമ്പോള്‍ ചൊടിയില്‍ താളം
നിന്നില്‍ മെയു് ചേരാന്‍ ഞാന്‍ തെന്നി പായുമ്പോള്‍ ശ്രുതിയായി ശ്വാസം
പല യുഗം നിന്നെ തിരഞ്ഞതി ദൂരെ ഇനി നീ മനസ്സിന്‍ ആവേശം
ഒരു ദിനം നിന്നിലലിയാന്‍ കൊതിയായി ഹൃദയം തൊടുമീ സിന്ദൂരം
സുഖമീ ഭാവ സാന്ത്വനം
(വെള്ളാരം പൂവിന്‍ )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts