കിളി കിളി (വാദ്ധ്യാർ )
This page was generated on April 26, 2024, 4:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമനോജ്‌ ജോര്‍ജ്‌
ഗാനരചനരാജീവ് നായര്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 11:04:45.
 
കിളി കിളിയിക്കിളി കിക്കിളി പൂങ്കിളി
തുളമുളപാടും പാട്ടിന്‍ പൈങ്കിളി
നിരനിരനിരയായി വരുമൊരു മേല്‍പ്പൂ
നിറ നിറ പൊലി പോലി താലം

ഏഴാം കരയില്‍ അമ്പിളിമുക്കില്‍ ലാളിതരൊടും സ്വപ്നപ്പാടം
കൊയ്തു മെതിക്കാന്‍ വായെന്നുണ്ണികളേ
ആടിത്തെന്നല്‍ താന്നിക്കുന്നില്‍ പൂവും പൊന്നും വാരും മുമ്പേ
തൂവല്‍ത്തേരില്‍ പോകാമുണ്ണികളേ
കാണേ കാണേ താഴേ വന്നു താരാകാശം
നാളില്‍ നാളില്‍ സമ്മാനിച്ചു നക്ഷത്രങ്ങള്‍
മാനത്തേ തൈത്തെങ്ങിന്‍ ഇളനീരും താരും വാങ്ങിപ്പോരാം
ധീം താന ധീം താന ധാരേ ധീം താന ധീം താന ധിംധിം താന ന (2)
(ഏഴാം കരയില്‍ )

പാഠശാലയിതു തീരാ തേന്‍ കുടം കലയൊടുങ്ങാത്ത സാഗരം
ഓ...
ചൈത്രസന്ധ്യ തരും മായാവര്‍ണ്ണമായി കനകമാണീ മന്ദിരം
ആര്‍ത്തു മാന്തലില്‍ തോപ്പിലാടിടാന്‍ കാക്കാത്തി
കാറ്റിലങ്ങനീ സ്നേഹകമ്പളം വീശി വീശി മെല്ലെ ഓണക്കാലം ചേലില്‍ കാണാം
ധീം താന ധീം താന താനെ ധീം താന ധീം താന ധിംധിം താന ന (2)
(ഏഴാം കരയില്‍ )

സൂര്യനാളമിനി ഓരോ നാമ്പിലും സുകൃതമെഴുതുന്ന കാലമായി
ഓ...
വെണ്ണിലാവു തരും കാണാനൂലുമായി പുടവനെയ്തുവോ മാനസം
താനേ പാടുമീ ഓടതേന്‍കുഴല്‍ കാതോരം
ശാന്തിമന്ത്രമായി വേര്‍തുളിമ്പിയോ ഏറ്റുപാടിയ പേമാരിക്കാലത്താളം തേടും
ധീം താന ധീം താന താനെ ധീം താന ധീം താന ധിംധിം താന ന (2)
(ഏഴാം കരയില്‍ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts