കുന്നോളം (വാദ്ധ്യാർ )
This page was generated on May 3, 2024, 6:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറിനിൽ ഗൗതം
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സുദീപ് കുമാർ ,ബിജു നാരായണൻ ,ബേബി മാലിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 10:50:08.

കുന്നോളം കാശുണ്ടെങ്കില്‍
എള്ളോളം ജ്ഞാനം നേടാം
എന്നായി മാറുന്ന സങ്കല്പമേ...
മലയാളിപ്പൌരന്മാരെ
മറുനാടന്‍ വേഷം കെട്ടി-
ച്ചമ്മാനമാട്ടുന്ന കലികാലമേ...
ശരികേടില്‍ നീങ്ങുമ്പോഴും
തരി നാണം തോന്നുന്നില്ലേ
നില മറന്നും നിലം മറന്നും
സ്വന്തം വേരില്‍ കുന്തം കേറ്റല്ലേ....
(കുന്നോളം കാശുണ്ടെങ്കില്‍....)

എ ബി സി ഡി നാം പഠിച്ചാലും
അ ആ ഇ ഈ നാം മറക്കല്ലേ...
ഇരുപത്താറതിലുണ്ടേൽ അമ്പത്തൊന്നിതിലില്ലേ...
അതിനാലീ മലയാളം വലുതാണെന്നറിയേണ്ടേ...
കഥ മറന്നും ഗതി മറന്നും
വേഷം മാറിക്കോലം തുള്ളല്ലേ.....
(കുന്നോളം കാശുണ്ടെങ്കില്‍....)

തുമ്പിക്കൈയ്യൻ കല്ലെടുത്തോട്ടെ
തുമ്പിക്കുഞ്ഞേ കല്ലെടുക്കല്ലേ...
നാടോടും നേരത്തു് നടുവേ നീയോടല്ലേ..
ആവേശം കൊണ്ടാലും ആഭാസം കാട്ടല്ലേ..
തല മറന്നും തലം മറന്നും
താളം തെറ്റിത്താഴെപ്പോവല്ലേ......
(കുന്നോളം കാശുണ്ടെങ്കില്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts