കണ്ണാ മുകില്‍ വര്‍ണ്ണാ (സ്വാമി )
This page was generated on May 3, 2024, 11:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൌശിക് ബാബു
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 02:58:04.

കണ്ണാ മുകില്‍ വര്‍ണ്ണാ ഗുരുവായൂരപ്പാ
എന്നും തിരുനാമങ്ങള്‍ പാടാം കൃഷ്ണാ
നേരറിഞ്ഞവന്‍ നീയല്ലേ
എന്‍ തേര്‍ തെളിച്ചതും നീയല്ലേ
ഗീത ചൊന്നതും നീയല്ലേ
എന്‍ കണ്ണും കരളും കവരും നീല-
ക്കണ്ണാ മുകില്‍ വര്‍ണ്ണാ ഗുരുവായൂരപ്പാ
എന്നും തിരുനാമങ്ങള്‍ പാടാം കൃഷ്ണാ...

ശ്രീകുറുമ്പ വാഴും നാടു്
ദേവി തന്‍ കൊടുങ്ങല്ലൂരു്
കണ്ണിലുഗ്ര കോപത്തീയില്‍
കാലദോഷമൊഴിയാനമ്മേ
നീയേ ശരണം....
ഇരുളകന്നു രാവൊഴിയുമ്പോള്‍
നട തുറന്നു നിര്‍മ്മാല്യത്തില്‍
ചോറ്റാനിക്കരയമ്മേ ദേവീ നാരായണാ...
ഇനി മരണഭയം തീണ്ടാതെ
വൈക്കത്തപ്പാ നീ
വരമരുളീടും തിരുനടയില്‍
വന്നീടാം ശിവനേ....
ഞാന്‍ ഏറ്റുമാനൂരപ്പനെയും കൈ കൂപ്പാം
കൂപ്പാം....
കണ്ണാ മുകില്‍ വര്‍ണ്ണാ ഗുരുവായൂരപ്പാ
എന്നും തിരുനാമങ്ങള്‍ പാടാം കൃഷ്ണാ...

ചെങ്ങന്നൂരംബിക ശരണം
ശംഭു മഹാദേവന്‍ ശരണം
ശിവ കുടുംബമെന്റെ കുടുംബം
ദേവീ ശിവനായിക ഭഗവതി
തവ പദമവലംബം
ആറന്മുള വാഴും ഭഗവാന്‍
ശ്രീപാർത്ഥനു സാരഥിയായും
കരുതലോടെ യുദ്ധജയത്തിനു കയ്യൂക്കരുളേണം
പാണ്ഡവരെ കാത്തരുളും തിരുവടിയാണല്ലോ
ആ പാല്‍മൊഴികള്‍ ഗീതയുമായ് ഉതിരുകയാണല്ലോ
തിരുവാറന്മുളയുടെ രക്ഷകനേ നീ
അഭയം നീ...ശരണം നീ....

കണ്ണാ മുകില്‍ വര്‍ണ്ണാ ഗുരുവായൂരപ്പാ
എന്നും തിരുനാമങ്ങള്‍ പാടാം കൃഷ്ണാ
നേരറിഞ്ഞവന്‍ നീയല്ലേ
എന്‍ തേര്‍ തെളിച്ചതും നീയല്ലേ
ഗീത ചൊന്നതും നീയല്ലേ
എന്‍ കണ്ണും കരളും കവരും നീലക്കണ്ണാ...
കണ്ണാ........


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts