മഴ മഴ (ലൂമിയര്‍ ബ്രദേഴ്സ് )
This page was generated on April 27, 2024, 4:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് കൃഷ്ണ
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2012 03:15:48.

മഴ മഴ മഴ മഴ
മനസ്സു നിറയും മഴ
മഴ മഴ മഴ മഴ
കുളിരുചൊരിയും മഴ..(മഴ മഴ..)
ഈ മേഘത്തേരില്‍ പൂമാനം പൂകാന്‍
നീയും പോരുന്നുവോ....
ഓഹോ..ഈ മേഘത്തേരില്‍ പൂമാനം പൂകാന്‍
നീയും പോരുന്നുവോ....
പവിഴച്ചുണ്ടത്തെ ചിങ്കാരത്തേനും
അഴകിൻ‌ ആനന്ദപ്പൂമൊട്ടും..(പവിഴ..)
കരളേ നിന്‍ ചേലൊത്ത പൂമെയ്യില്‍ ചാര്‍ത്തുന്ന
പൊന്‍മാല്യം ഞാനായിടാം...
മഴമഴ മഴമഴ മഴമഴ
മഴാ മഴാ മഴാ മഴാ...
(മഴ മഴ..)

നാടന്‍ ചിന്തുണര്‍ന്ന നേരം വന്നൂ
നീയും കൂടെയാടി പോരൂ വേഗം..(നാടന്‍..)
വീഞ്ഞായ് നുരഞ്ഞു പൊങ്ങുമോ..
നീയീ രാഗവേദിയില്‍...
ഉള്ളില്‍ ലഹരി ചേര്‍ത്തു നീ..
മോഹം കൊണ്ടു പാടുമോ...
നീ ആരും കൊതിക്കുന്ന
മധുവായി വന്നു നിൽക്കൂ...
മഴമഴ മഴമഴ മഴമഴ
മഴാ മഴാ മഴാ മഴാ...(2)
(മഴ മഴ..)

മന്ദം വന്നടുത്തു നീ മോഹിനിയായ്
മാറില്‍ ചാഞ്ഞിടുന്നു ചെന്താമരയായ്..(മന്ദം...)
ആരും കൊതിക്കുമീ സുഖം
എന്നും സ്വന്തമാക്കിടാം
സ്വര്‍ണ്ണച്ചിറകിലായ് വരും
നിന്നെ കൊണ്ടുപോകുവാന്‍
നീ ആരും കൊതിക്കുന്ന
മധുവായി വന്നു നിൽക്കൂ...
മഴമഴ മഴമഴ മഴമഴ
മഴാ മഴാ മഴാ മഴാ...
മഴ മഴ മഴ മഴ
മനസ്സു നിറയും മഴ
മഴ മഴ മഴ മഴ
കുളിരുചൊരിയും മഴ........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts